ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് ഇന്ന്
text_fieldsമനാമ: ആഗോള പ്രവാസി കൂട്ടായ്മ ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് ഇന്ന് അവാലി മുഹമ്മദ് ബിൻ ഖലീഫ കാർഡിയാക് സെന്ററിൽ രാവിലെ ഏഴു മുതൽ ഉച്ചക്ക് ഒന്നു വരെ സംഘടിപ്പിക്കും. ‘ദാനധർമം സമ്പത്ത് വർധിപ്പിക്കുമെങ്കിൽ ആരോഗ്യം വർധിപ്പിക്കുന്ന മറ്റൊരു ദാനമാണ് രക്തദാനം’ എന്ന സന്ദേശവുമായി, സഹജീവി സ്നേഹവും കാരുണ്യസ്പർശവും കൈമുതലാക്കിയ ഇടപ്പാളയം ഈ മഹദ് സംരംഭത്തിനായി കൈകോർക്കുകയാണ്. നിങ്ങളും അണിചേരുക. രക്തദാനം ചെയ്യാൻ താൽപര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി 3453 9650/ 39465667 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

