ജനങ്ങളുടെ വാങ്ങൽശേഷി ഉയർത്തും
text_fieldsസുബൈർ കണ്ണൂർ
മനാമ: ജനങ്ങളുടെ വാങ്ങൽശേഷി ഉയർത്തുന്ന ക്രിയാത്മകമായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ അഭിപ്രായപ്പെട്ടു. മഹാമാരിക്കാലത്ത് വിപണിയെ ഉണർത്തുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. സാധാരണക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്ന നിരവധി പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. തിരിച്ചെത്തിയവർക്ക് പുനരധിവാസ പദ്ധതി, പലിശ സബ്സിഡിക്ക് 25 കോടി രൂപ തുടങ്ങി പ്രവാസികൾക്കായി പ്രഖ്യാപിച്ച പദ്ധതികൾ ആശ്വാസകരമാണ്. ഇതിെൻറ വിശദാംശങ്ങൾ പഠിച്ചശേഷം കൂടുതൽ വ്യക്തമാക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

