ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളിക്ക് സ്ഥലം നല്കിയ നടപടി രാജ്യത്തിന്റെ പ്രതിബദ്ധതയുടെ തെളിവ് -ഡോ. ശൈഖ് അബ്ദുല്ല ബിന്‍ അഹമ്മദ് ആല് ഖലീഫ
text_fieldsഡോ. ശൈഖ് അബ്ദുല്ല ബിന്‍ അഹമ്മദ് ആല് ഖലീഫ
മനാമ: ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളിയുടെ നിർമാണത്തിനായി ബഹ്റൈനില്‍ സര്‍ക്കാര്‍ സ്ഥലം നല്കിയ നടപടി, മതപരമായ ബഹുസ്വരതക്കും സമാധാനപരമായ സഹവർത്തിത്വത്തിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണെന്ന് കിങ് ഹമദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ പീസ്ഫുള് കോഎക്സിസ്റ്റന്‍സ് (കെ.എച്ച്.ജി.സി) ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ഡോ. ശൈഖ് അബ്ദുല്ല ബിന്‍ അഹമ്മദ് ആല് ഖലീഫ.
രാജ്യത്തെ എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുകയും സംസ്കാരങ്ങളും നാഗരികതകളും തമ്മിലുള്ള അടുത്ത ബന്ധം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ സമീപനത്തെ അദ്ദേഹം പ്രശംസിച്ചു.
സീഫ് ഏരിയയില്‍ പുതിയ പള്ളി പണിയുന്നതിനുള്ള കരാര്‍ ഒപ്പിടുന്ന വേളയിലാണ് ശൈഖ് അബ്ദുല്ല ബിന്‍ അഹമ്മദ് ആല് ഖലീഫ ഇക്കാര്യം വ്യക്തമാക്കിയത്.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ പിന്തുണയും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്റൈന്‍ സമൂഹത്തിലെ ഐക്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങളുടെ മറ്റൊരു ഉദാഹരണമാണ് പുതിയ പള്ളിയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

