മെംബർഷിപ് കാർഡ് വിതരണവും മെഡിക്കൽ പരിശോധനയും
text_fieldsഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ ബഹ്റൈൻ ചാപ്റ്റർ മെംബർഷിപ് കാർഡ് വിതരണോദ്ഘാടനത്തിൽനിന്ന്
മനാമ: ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ ബഹ്റൈൻ ചാപ്റ്റർ മെംബർഷിപ് കാർഡ് വിതരണോദ്ഘാടനവും സൗജന്യ മെഡിക്കൽ പരിശോധനയും എടപ്പാൾ ശ്രീവൽസം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിൽ നടത്തി. ഇടപ്പാളയം ആഗോള കൂട്ടായ്മ വൈസ് പ്രസിഡൻറ് റഫീഖ് എടപ്പാൾ ബഹ്റൈനിലെ മുതിർന്ന അംഗം സുരേന്ദ്രൻ തേറമ്മലിന് മെംബർഷിപ് കാർഡ് കൈമാറി ഉദ്ഘാടനം ചെയ്തു. രജിസ്റ്റർ ചെയ്ത അംഗങ്ങൾക്കുള്ള സൗജന്യ മെഡിക്കൽ ചെക്കപ്പും നടന്നു. ശ്രീവൽസം ഹോസ്പിറ്റൽ മാർക്കറ്റിങ് മാനേജർ രാഗേഷ്, ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി ഫൈസൽ മാണൂർ, ആഗോള കമ്മിറ്റി ജോ. സെക്രട്ടറി സനാഫ് റഹ്മാൻ, എക്സിക്യൂട്ടിവ് അംഗം ഷാജി കല്ലംമുക്ക്, പ്രവീൺ, ഹനീഫ കോലളമ്പ്, മുരളീധരൻ പോത്തനൂർ തുടങ്ങിയവർ പങ്കെടുത്തു.