ബഹ്‌റൈൻ ഇസ്ലാഹി സമ്മേളനം ഇന്ന്
text_fieldsമനാമ: ബഹ്‌റൈൻ ഇസ്ലാഹി കോഓഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാത്രി എട്ടു മണിക്ക് മനാമ അല്‍ രജാ സ്കൂളിൽ നടക്കുന്ന സമ്മേളനത്തിൽ ബഹ്‌റൈൻ പാർലമെൻറ് അംഗം അബ്ദുൽവാഹിദ് ഖറാത്ത മുഖ്യാതിഥിയായി പങ്കെടുക്കും. കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി.അബ്ദുല്ലക്കോയ മദനി സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡൻറ് ഹുസൈൻ മടവൂർ മുഖ്യ പ്രഭാഷണം നിർവഹിക്കും.
ഡോ.ഈസ മുതവ, എസ്.വി.ജലീൽ (കെ.എം.സി.സി), രാജു കല്ലുംപുറം (ഒ.െഎ.സി.സി), സഈദ് റമദാൻ നദ്‌വി (ഫ്രൻറ്സ്), സി.വി.നാരായണൻ (പ്രതിഭ ) എന്നിവർ ആശംസകൾ അർപ്പിക്കും. സമ്മേളനത്തിൽ പങ്കെടുക്കാൻ ബഹ്‌റൈനിലെത്തിയ നേതാക്കളെ വിമാനത്താവളത്തിൽ സംഘടന ഭാരവാഹികളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. അബ്ദുൽ റസാഖ് കൊടുവള്ളി, അബ്ദുൽ മജീദ് കുറ്റ്യാടി, സൈഫുല്ല ഖാസിം, നൂറുദ്ദീൻ ഷാഫി, സിറാജ്, റിയാസ്, ബഷീർ മദനി, സുധീർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
