ഇസ്ലാഹി സെന്റര്‍ ഫുട്ബാള്‍ കോച്ചിങ് ക്യാമ്പിന് സമാപനം
text_fieldsഇസ്ലാഹി സെന്റര്‍ ഫുട്ബാള്‍ കോച്ചിങ് ക്യാമ്പിൽനിന്ന്-
മനാമ: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൈറോ അക്കാദമിയുമായി ചേര്‍ന്ന് നാല് ആഴ്ചയായി കുട്ടികള്‍ക്കുവേണ്ടി സിഞ്ചിലെ അല്‍ അഹലി ഗ്രൗണ്ടില്‍ നടത്തിവന്നിരുന്ന ഫുട്ബാള്‍ കോച്ചിങ് ക്യാമ്പിന് പര്യവസാനം കുറിച്ചു. ഇന്ത്യന്‍ സ്കൂള്‍ വൈസ് ചെയര്മാന് ഡോ. ഫൈസല്‍ സമാപന സെഷന് ഉദ്ഘാടനം ചെയ്തു.
വര്‍ത്തമാന കാലത്തെ കുട്ടികള്‍ കൂടുതല്‍ യാന്ത്രികതയിലേക്കും വൈകാരിക മരവിപ്പിലേക്കും അപകടകരാമാവിധം മാറുന്ന സാഹചര്യത്തില്‍ അവരിലെ കായിക്ഷമതയെ വൈയക്തികവും സാമൂഹികവുമായ വികാസം ലക്ഷ്യം വെച്ചുകൊണ്ടുള്ള തരത്തില്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും പ്രസ്തുത മേഖലയില്‍ ഇസ്ലാഹി സെന്റര്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനമര്‍ഹിക്കുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ആര് ജെ നൂര്‍ (എഫ് എം 107.2) മുഖ്യാതിഥി ആയിരുന്നു.
ഷംസുദ്ദീന് വെള്ളികുളങ്ങര, ചെമ്പന്‍ ജലാല്‍, നിസാര്‍ കൊല്ലം, സുഹൈല്‍ മേലടി, മിറാഷ് തുടങ്ങിയവര്‍ സംസാരിച്ചു. മുഹമ്മദ് സന (ചിക്കെറ്റ്), സാലിം (റയ്യാന്‍ മാര്‍ട്ട്), ഹാരിസ് (അവാലി സ്റ്റേഷനറി), ബിജോ തോമസ് (റോഡ് എക്സ്പ്രസ്), അബ്ദുല്‍ ഹകീം ( ഏഷ്യന്‍ പേള്‍ ട്രേഡിങ്), ഷമീം അബ്ദുല്ല (ഓഷ്യന്‍ പേള്‍ ഷിപ്പിങ്), ഫാറൂഖ് (ഇന്സ്റ്റാന്റ കാര്‍ഗോ), സാലിഹ സിദ്ദീഖ് തുടങ്ങിയവര്‍ അതിഥികളായിരുന്നു. കുട്ടികൾക്കുള്ള ഫുട്ബാൾ മാച്ചുകളും രക്ഷിതാക്കൾക്ക് ഒരുക്കിയ മത്സര പരിപാടികളും പ്രത്യകം ശ്രദ്ധയാകർഷിച്ചു. ഷാജഹാന് ചതുരാല (പ്രസിഡന്റ് ഇസ്ലാഹി സെന്റര്‍), സലീന റാഫി (പ്രസിഡന്റ് ഇസ്ലാഹി സെന്റര്‍ വനിത വിങ്) തുടങ്ങിയവര്‍ പ്രസീഡിയം നിയന്ത്രിച്ചു. ക്യാമ്പ് ഡയറക്ടര്‍ സഫീര്‍ നരക്കോട്, സിറാജ് മേപ്പയ്യൂര്‍, ജൻസീർ മന്നത്, നാസർ, അസ്ഹർ, ഹമീദ് വയനാട്, ഷമീം, മുജീബ്, സവാദ്, ബഷീർ, അലി, മർസൂഖ്, അഷ്റഫ്, ബിനോയ്, സാബിർ, നയീമ സാബിർ, ഫാസിൽ, ഷെറിൻ അസ്ഹർ, മനാഫ്, നതാഷ മനാഫ്, ഷിബില, നാഫി, സാലിഹ നാഫി, നൗഷാദ്, സമീർ, ഫൈസൽ, ആഷിക ഫൈസൽ, നാജിയ നൂറുദ്ദീൻ, റൂബി സഫീർ, അഷ്റഫ്, റഷീദ്, മുബ്നിസ്, വീണ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി. മുംനാസ് സ്വാഗതവും നൂറുദ്ദീന്‍ ശാഫി നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.