ഐ.എസ്.ബി പ്ലാറ്റിനം ജൂബിലി ചിത്രകലാ വിജയികളെ ആദരിച്ചു
text_fieldsഐ.എസ്.ബി പ്ലാറ്റിനം ജൂബിലി ചിത്രകലാ വിജയികളെ
ആദരിച്ചപ്പോൾ
മനാമ: ഇന്ത്യൻ സ്കൂൾ ഒരുക്കിയ ആലേഖ് ചിത്രകലാ മത്സരത്തിൽ പങ്കെടുത്ത വിജയികളെ ആദരിച്ചു. 2,500 വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുത്തിരുന്നത്. പരിപാടിയിൽ വിവിധ സ്കൂളുകളിൽനിന്നുള്ള കുട്ടികൾ അവരുടെ സർഗാത്മകത മാറ്റുരച്ചു. അഞ്ച് മുതൽ 18 വയസ്സ് വരെയുള്ള വിദ്യാർഥികൾ നാല് വിഭാഗങ്ങളിലായാണ് മത്സരിച്ചത്.
രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ ദേവ്ജി ഗ്രൂപ് ജോയന്റ് മാനേജിങ് ഡയറക്ടർ ജയ്ദീപ് ഭരത്ജി, മാധുരി പ്രകാശ് എന്നിവർ മുഖ്യാതിഥികളായിരുന്നു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, രഞ്ജിനി മോഹൻ, ബോണി ജോസഫ്, മിഥുൻ മോഹൻ, ബിജു ജോർജ്, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, ലേഖ ശശി, സതീഷ് പോൾ എന്നിവർ പങ്കെടുത്തു. പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ്. നടരാജൻ, മുൻ സെക്രട്ടറി സജി ആന്റണി, മുൻ ഭരണസമിതി അംഗം പ്രേമലത എൻ.എസ്, കൺവീനർ ശശിധരൻ എം, കോഓഡിനേറ്റർ ദേവദാസ് സി, ജനാർദനൻ കെ, വിപിൻ കുമാർ, ഷാഫി പാറക്കട്ട എന്നിവരും സന്നിഹിതരായിരുന്നു.
കാഷ് അവാർഡുകൾ, മെഡലുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള സമ്മാനങ്ങൾ മുഖ്യാതിഥികളായ ജയദീപ് ഭരത്ജി, മാധുരി പ്രകാശ് എന്നിവർ സമ്മാനിച്ചു. ഇന്ത്യൻ സ്കൂൾ പൂർവ വിദ്യാർഥി കൂടിയായ മാധുരി പ്രകാശ് പ്ലാറ്റിനം ജൂബിലി ചിത്രകലാ മത്സരത്തിന്റെ മികവുറ്റ സംഘാടനത്തെ പ്രശംസിച്ചു. ജനറൽ കൺവീനർ പ്രിൻസ് എസ്. നടരാജൻ തന്റെ അനുമോദന പ്രസംഗത്തിൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിലെ ഊർജസ്വലമായ പങ്കാളിത്തത്തെയും കൂട്ടായ പരിശ്രമത്തെയും അഭിനന്ദിച്ചു. മുതിർന്ന കലാകാരന്മാർക്ക് ആശയാവിഷ്കാരത്തിനായി ആർട്ട് വാളും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

