ഐ.എസ്.ബി @75 ചെസ് ചാമ്പ്യൻഷിപ്; ഇന്ത്യൻ സ്കൂളിനും ന്യൂ ഇന്ത്യൻ സ്കൂളിനും മികച്ച നേട്ടം
text_fieldsഐ.എസ്.ബി @75 ചെസ് ചാമ്പ്യൻഷിപ് വിജയികൾക്ക് സമ്മാനം കൈമാറുന്നു
മനാമ: യുവപ്രതിഭകൾ അണിനിരന്ന ആവേശകരമായ ഐ.എസ്.ബി @75 ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ സ്കൂളിനും ന്യൂ ഇന്ത്യൻ സ്കൂളിനും മികച്ച നേട്ടം. ഇന്റർ-സ്കൂൾ അണ്ടർ 19 വിഭാഗത്തിൽ 10 മാച്ച് പോയന്റുകളും 17.5 ബോർഡ് പോയന്റുകളും നേടി ഇന്ത്യൻ സ്കൂൾ ബഹ്റൈൻ-ടീം സി ചാമ്പ്യന്മാരായി. ധ്രുവി ശ്രീകാന്ത് പാണിഗ്രാഹി, സഞ്ജന സെൽവരാജ്, കാശിനാഥ് കെ. സിൽജിത്ത്, വൈഷ്ണവ് സുമേഷ് എന്നിവരടങ്ങുന്ന ടീമിനാണ് ജയം. രണ്ടാം സ്ഥാനത്ത് ഏഷ്യൻ സ്കൂൾ-ടീം എഫ് 8 മാച്ച് പോയന്റുകളും 16 ബോർഡ് പോയന്റുകളും നേടി.
ഇന്റർ-സ്കൂൾ അണ്ടർ 12 ടീം ഇനത്തിൽ 9 മാച്ച് പോയന്റുകളും 16 ഗെയിം പോയന്റുകളും നേടി ന്യൂ ഇന്ത്യൻ സ്കൂൾ-ടീം ബി കിരീടം നേടി. നോയൽ എബ്രഹാം, ശ്രീറാം പളനിയപൻ, ജയറാം കണ്ണപ്പൻ, തനുഷ് നായർ എന്നിവർ ഉൾപ്പെട്ട ടീമിനാണ് ജയം. ഇഹാൻ അഞ്ജം, തൃഷൻ എം, ദ്രുവ് ത്രിവേദി, ആദിത്യ ഉദയകുമാർ എന്നിവർ നയിച്ച ബഹ്റൈൻ ഇന്ത്യൻ സ്കൂൾ-ടീം ബി 9 മാച്ച് പോയന്റുകളും 14 ഗെയിം പോയന്റുകളും നേടി രണ്ടാം സ്ഥാനം നേടി.
ഓപൺ ടൂർണമെന്റിലെ അണ്ടർ 15 റാപ്പിഡ് വിഭാഗത്തിൽ, ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച് 6.5 പോയന്റുമായി ധൻസിക നാസികേതൻ കിരീടം നേടി. മുഹമ്മദ് യാസിർ നജീമും എ. ഹഡ്സണും 6.5 പോയന്റുകൾ നേടി രണ്ടാം സ്ഥാനത്തുമെത്തി. ഓപൺ റാപ്പിഡ് സെഷനിലെ സീനിയർ വിഭാഗത്തിൽ, പൃഥ്വി രാജ് പ്രജീഷ് 7 പോയന്റോടെ ഒന്നാം സ്ഥാനം നേടി. ശ്രീകാന്ത് കൃപസിന്ധു പാണിഗ്രാഹി, ദിമിട്രിയോസ് പിസ്പിനിസ്, നിക്കോളാസ്, ആര്യൻ അനിൽ ജയ് പ്രഭാകരൻ എന്നിവർ 5 പോയന്റ് നേടി. യൂജിൻ, ഫ്രാങ്കോ, കെ.പി. പ്രമോദ് നമ്പ്യാർ, രാജി രാമത്ത് രാജീവ്, ആദിത്യ വെങ്കിട്ടരാമൻ എന്നിവർ 4 പോയന്റുകൾ വീതം നേടി.
മുഖ്യാതിഥി ബഹ്റൈൻ ചെസ് ഫെഡറേഷൻ പ്രസിഡന്റ് അൻമർ ഇബ്രാഹീം അഹ്മദി ട്രോഫി സമ്മാനിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ഐ.എസ്.ബി പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ്. നടരാജൻ, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, അർജുൻ ചെസ് അക്കാദമി (എ.സി.എ) സി.ഇ.ഒ അർജുൻ കക്കാടത്ത്, ടൂർണമെന്റ് കൺവീനർ അനോജ് മാത്യു, കോഓഡിനേറ്റർ മുഹമ്മദ് ഫൈസൽ, ഫിസിക്കൽ എജുക്കേഷൻ മേധാവി ശ്രീധർ ശിവ എസ്, കമ്യൂണിറ്റി നേതാക്കൾ എന്നിവർ പങ്കെടുത്തു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ്. നടരാജൻ എന്നിവർ പങ്കെടുത്ത എല്ലാ സ്കൂളുകൾക്കും, കളിക്കാർക്കും, പരിശീലകർക്കും ഹൃദയംഗമമായ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

