Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇൗസ ടൗണ്‍...

ഇൗസ ടൗണ്‍ മാര്‍ക്കറ്റില്‍ എയര്‍ കണ്ടീഷന്‍ സംവിധാനം ഏര്‍പ്പെടുത്തും 

text_fields
bookmark_border
ഇൗസ ടൗണ്‍ മാര്‍ക്കറ്റില്‍ എയര്‍ കണ്ടീഷന്‍ സംവിധാനം ഏര്‍പ്പെടുത്തും 
cancel
മനാമ: ഇൗസ ടൗണ്‍ മാര്‍ക്കറ്റില്‍ എയര്‍ കണ്ടീഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അടുത്ത വര്‍ഷം ആദ്യം തുടക്കം കുറിക്കുമെന്ന് പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ മുനിസിപ്പല്‍ കാര്യ അണ്ടര്‍ സെക്രട്ടറി ഡോ. നബീല്‍ മുഹമ്മദ് അബുല്‍ഫത്ഹ് അറിയിച്ചു. കഴിഞ്ഞ ദിവസം മാര്‍ക്കറ്റിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു  അദ്ദേഹം. എയർ കണ്ടീഷനിങ്ങിനായി 4,50,000 ദിനാര്‍ വകയിരുത്തിയിട്ടുണ്ട്. മാര്‍ക്കറ്റി​​െൻറ മുഖഛായ മാറ്റുന്നതിനും  കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ നടത്തും. മാര്‍ക്കറ്റിലെത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാനും കച്ചവടക്കാരുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും മന്ത്രാലയം പ്രയത്​നിക്കും. ശുചിത്വം, സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും ശ്രദ്ധ ചെലുത്തും. തെരുവ് കച്ചവടക്കാരെയും വഴി തടസപ്പെടുത്തി വ്യാപാരം നടത്തുന്നവരെയും ഒഴിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsisa market
News Summary - isa market-bahrain-gulf news
Next Story