ബഹ്റൈനിൽ ഇന്റേൺഷിപ് ചെയ്യാൻ സാധിക്കുമോ?
text_fields?എന്റെ മകൾ നാട്ടിൽ പഠിക്കുകയാണ്. അവധിക്കാലത്ത് എല്ലാ വർഷവും ബഹ്റൈനിൽ വരാറുണ്ട്. ഈ സമയത്ത് ഏതെങ്കിലും കമ്പനിയിൽ ഇന്റേൺഷിപ് ചെയ്യണമെന്നുണ്ട്. നിയമപരമായി ഇതിന് സാധിക്കുമോ?
അനീഷ് വർഗീസ്
• എൽ.എം.ആർ.എ/തൊഴിൽ നിയമപ്രകാരം ഇത് സാധിക്കുകയില്ല. ഇന്റേൺഷിപ് ചെയ്യണമെങ്കിലും ഒരു തൊഴിൽവിസ വേണം. തൊഴിൽ വിസ ഇല്ലാതെ ജോലി ചെയ്യാൻ പാടില്ല. വിദേശികളുടെ മക്കൾക്ക് ഇവിടെ ഇന്റേൺഷിപ്പിനുള്ള സൗകര്യമില്ല. തൊഴിൽനിയമത്തിലോ എൽ.എം.ആർ.എ നിയമത്തിലോ ഇതുസംബന്ധമായ വ്യവസ്ഥകളൊന്നുമില്ല.
?എന്റെ തൊഴിൽ കരാറിന്റെ കോപ്പി കൈവശം ഇല്ല. കമ്പനിയിൽനിന്ന് നൽകുന്നുമില്ല. ഇത് എൽ.എം.ആർ.എയിൽനിന്ന് ലഭിക്കുമോ?
സലീം
• എൽ.എം.ആർ.എയുടെ സെഹ്ല ഓഫിസിൽ നിന്ന് തൊഴിൽ കരാറിന്റെ കോപ്പി ലഭിക്കുമെന്ന് എൽ.എം.ആർ.എയുടെ പ്രതിനിധി അടുത്തിടെ ഒരു സെമിനാറിൽ പറഞ്ഞിരുന്നു. തൊഴിൽ പരാതികൾ നൽകുന്ന സമയത്ത് തൊഴിൽ കരാറിന്റെ കോപ്പി ഇല്ലെങ്കിൽ സെഹ്ല ഓഫിസ് അവരുടെ സിസ്റ്റത്തിൽനിന്ന് എടുത്ത് കോടതിയിൽ നൽകും.
തൊഴിലുടമ നോട്ടീസ് സ്വീകരിക്കുന്നില്ലെങ്കിൽ നോട്ടീസ് രജിസ്ട്രേഡ് വിത്ത് അക്നോളജ്മെന്റ് (പിങ്ക് കാർഡ്) ആയി അയക്കണം. നോട്ടീസ് അല്ലെങ്കിൽ പിങ്ക് കാർഡ് തിരികെ ലഭിച്ചാൽ നോട്ടീസ് നിയമപരമായി നൽകിയെന്ന് എൽ.എം.ആർ.എ/കോടതി അംഗീകരിക്കും. നോട്ടീസ് അയക്കേണ്ടത് കമ്പനിയുടെ സി.ആറിലുള്ള വിലാസത്തിലാണ്.
തൊഴിൽ പരാതി സംബന്ധമായ എല്ലാ കാര്യങ്ങളും എൽ.എം.ആർ.എയുടെ സെഹ്ല എക്സ്പാട്രിയറ്റ് പ്രൊട്ടക്ഷൻ സെന്ററിൽനിന്ന് ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.