Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി​ദേ​ശ...

വി​ദേ​ശ പ​ങ്കാ​ളി​ക​ളു​ള്ള ക​മ്പ​നി​ക​ൾ​ക്ക് 30,000 ദീ​നാ​ർ ബാ​ങ്ക് ഗ്യാ​ര​ന്റി നി​ർ​ബ​ന്ധം?

text_fields
bookmark_border
വി​ദേ​ശ പ​ങ്കാ​ളി​ക​ളു​ള്ള ക​മ്പ​നി​ക​ൾ​ക്ക് 30,000 ദീ​നാ​ർ ബാ​ങ്ക് ഗ്യാ​ര​ന്റി നി​ർ​ബ​ന്ധം?
cancel

മ​നാ​മ: ബ​ഹ്‌​റൈ​നി​ൽ വി​ദേ​ശ നി​ക്ഷേ​പ​ക​രോ പ​ങ്കാ​ളി​ക​ളോ ഉ​ള്ള ക​മ്പ​നി​ക​ൾ​ക്ക് 30,000 ബ​ഹ്‌​റൈ​നി ദീ​നാ​ർ ബാ​ങ്ക് ഗ്യാ​ര​ന്‍റി നി​ർ​ബ​ന്ധ​മാ​ക്കു​ന്ന വാ​ണി​ജ്യ ക​മ്പ​നി നി​യ​മ​ത്തി​ലെ ഭേ​ദ​ഗ​തി​ക്ക് പാ​ർ​ല​മെ​ന്റ് അം​ഗീ​കാ​രം.

പ്രാ​ദേ​ശി​ക വി​പ​ണി​യെ സം​ര​ക്ഷി​ക്കാ​നും സു​ര​ക്ഷി​ത​രാ​യ നി​ക്ഷേ​പ​ക​ർ മാ​ത്രം രാ​ജ്യ​ത്ത് എ​ത്തു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​നു​മാ​ണ് ഈ ​നീ​ക്കം. വി​ദേ​ശ പ​ങ്കാ​ളി​ക​ളു​ള്ള ക​മ്പ​നി​ക​ൾ ബ​ഹ്‌​റൈ​നി​ലെ ലൈ​സ​ൻ​സു​ള്ള ബാ​ങ്ക് വ​ഴി 30,000 ദീ​നാ​റി​ന്റെ ഈ​ട് വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം.

ക​മ്പ​നി നി​ല​നി​ൽ​ക്കു​ന്ന കാ​ല​ത്തോ​ളം ഈ ​ഗ്യാ​ര​ന്റി​ക്ക് സാ​ധു​ത​യു​ണ്ടാ​ക​ണം. വി​ദേ​ശ നി​ക്ഷേ​പ​ക​ന് 30,000 ദീ​നാ​ർ ഗ്യാ​ര​ന്റി ന​ൽ​കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ൽ അ​വ​ർ എ​ന്തി​ന് ഇ​വി​ടെ നി​ക്ഷേ​പം ന​ട​ത്ത​ണം എ​ന്ന് സെ​ക്ക​ൻ​ഡ് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ അ​ഹ​മ്മ​ദ് ഖ​രാ​ത്ത ചോ​ദി​ച്ചു. നി​ക്ഷേ​പ​ത്തി​ന്റെ വി​ശ്വാ​സ്യ​ത ഉ​റ​പ്പാ​ക്കാ​ൻ ഇ​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് അ​നു​കൂ​ലി​ച്ച എം.​പി​മാ​രും വാ​ദി​ച്ചു.

എ​ന്നാ​ൽ, നി​യ​മ​ഭേ​ദ​ഗ​തി​യെ സ​ർ​ക്കാ​ർ ത​ത്വ​ത്തി​ൽ അ​നു​കൂ​ലി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ത് ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി അ​ബ്​​ദു​ല്ല ആ​ദി​ൽ ഫ​ഖ്​​റു മു​ന്ന​റി​യി​പ്പ് ന​ൽ​കി. ബ​ഹ്‌​റൈ​നി​ൽ 18,000ത്തി​ല​ധി​കം ക​മ്പ​നി​ക​ൾ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ചേ​ർ​ന്നു​ള്ള പ​ങ്കാ​ളി​ത്ത​ത്തി​ലു​ള്ള​താ​ണ്. പു​തി​യ നി​യ​മം വി​ദേ​ശ നി​ക്ഷേ​പ​ക​രെ മാ​ത്ര​മ​ല്ല, അ​വ​രു​ടെ കൂ​ടെ​യു​ള്ള സ്വ​ദേ​ശി പ​ങ്കാ​ളി​ക​ളെ​യും സാ​മ്പ​ത്തി​ക​മാ​യി ബാ​ധി​ക്കു​മെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

നി​ക്ഷേ​പ സം​ര​ക്ഷ​ണ​ത്തി​നാ​യി ബ​ഹ്‌​റൈ​ൻ 40ല​ധി​കം അ​ന്താ​രാ​ഷ്ട്ര ക​രാ​റു​ക​ളി​ൽ ഒ​പ്പി​ട്ടി​ട്ടു​ണ്ട്. വി​ദേ​ശ നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന ന​യ​ങ്ങ​ളെ ഇ​ത്ത​രം ക​ർ​ശ​ന​മാ​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ ബാ​ധി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

നി​യ​മ​ഭേ​ദ​ഗ​തി ഇ​നി ഉ​പ​രി​സ​ഭ​യാ​യ ശൂ​റാ കൗ​ൺ​സി​ലി​ന്റെ പ​രി​ഗ​ണ​ന​ക്ക് അ​യ​ക്കും. അ​വി​ടെ കൂ​ടി അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ഇ​ത് നി​യ​മ​മാ​യി മാ​റൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Is a 30,000 dinar bank guarantee mandatory for companies with foreign partners?
Next Story