ഇർശാദുൽ മുസ്ലിമീൻ മദ്റസ സമ്മർ ക്യാമ്പിന് തുടക്കമായി
text_fieldsസമസ്ത ബഹ്റൈൻ മനാമ ഇർശാദുൽ മുസ്ലിമീൻ മദ്റസ സമ്മർ ക്യാമ്പിന്റെ ഉദ്ഘാടനം
മനാമ:സമസ്ത ബഹ്റൈൻ മനാമ ഇർശാദുൽ മുസ്ലിമീൻ മദ്റസ വിദ്യാർഥികൾക്കായി ഇൻസൈറ്റ് -22 എന്ന ശീർഷകത്തിൽ സമ്മർ പഠന ക്യാമ്പിന് തുടക്കം കുറിച്ചു. ക്യാമ്പിന്റെ ഭാഗമായി ആധുനിക സംവിധാനങ്ങളോടെ സജ്ജീകരിക്കുന്ന ജൂനിയർ നേതൃ പരിശീലന പരിപാടിയായ 'ഫോസ്റ്റർ ദ യൂത്തി'ന് വേദിയിൽ തുടക്കം കുറിച്ചു. അഹ്‌മദ് മേപ്പാട്ട്, അലി അക്ബർ, മാസിൽ പട്ടാമ്പി, മജീദ് ചോലക്കോട്, വി.കെ. റിയാസ് എന്നിവർ നേതൃത്വം നൽകി.രണ്ടു മാസം നീളുന്ന ക്യാമ്പിൽ വിദ്യാർഥികൾക്കായി മലയാള ഭാഷാപഠനം, ഫോസ്റ്റർ ദ യൂത്ത്, കരിയർ ഗൈഡൻസ്, ഖുർആൻ പഠന ക്ലാസ്, ഇസ്ലാമിക് പ്രക്ടിക്കൽ ലൈഫ്, സോഷ്യൽ മീഡിയ അവബോധം എന്നീ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ക്ലാസുകളാണ് ഒരുക്കിയിരിക്കുന്നത്. ബഹ്റൈനിലെ പ്രമുഖ ട്രെയിനർമാരുടെയും പണ്ഡിതരുടെയും നിയന്ത്രണത്തിലാണ് ക്ലാസുകൾ നടക്കുന്നത്. സമസ്ത ബഹ്റൈൻ പ്രസിഡന്‍റ് ഫഖ്റുദ്ദീൻ തങ്ങൾ, ആക്ടിങ് ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, ശഹീർ കാട്ടാമ്പള്ളി എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.