Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇറാക്കിെൻറ സൗന്ദര്യഭാവങ്ങളോട് അക്കങ്ങൾ ചേർത്തുവച്ച്..
text_fieldsbookmark_border
മനാമ: പ്രമുഖ ഇറാക്കി ചിത്രകാരി ഹന്ന മാലല്ലാഹയുടെ പ്രദർശനം അദ്ലിയ അൽ ബറാഹെ ആർട്ട് ഗാലറിയിൽ തുടങ്ങി. ഇപ്പോൾ ലണ്ടനിൽ താമസിക്കുന്ന ഹന്നയുടെ ചിത്രപ്രദർശനം ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നടന്നിട്ടുണ്ട്. നാഷണാലിറ്റി, പാസ്പോർട്ട് കാര്യ അണ്ടർസെക്രട്ടറി ശൈഖ് റാഷിദ് ബിൻ ഖലീഫ ആൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് മാർച്ച് രണ്ടുവരെ പ്രദർശനം നടക്കുന്നത്. ഹന്നയുടെ ചിത്രങ്ങൾ അതുല്ല്യമായ ഇറാഖി സൗന്ദര്യഭാവങ്ങളാൽ സമൃദ്ധമാണ്. സംഖ്യാശാസ്ത്രവുമായി ബന്ധപ്പെട്ട സൂഫി പരമ്പരാഗത മിത്തുകളുമായി അത് കണ്ണിചേർക്കപ്പെട്ടുമിരിക്കുന്നു. പേരുകളില്ല, അക്കങ്ങൾ മാത്രം എന്ന പ്രദർശനത്തിെൻറ ഭാഗമായി രണ്ട് ചർച്ചകൾ സംഘടിപ്പിച്ചിട്ടുണ്ട്. അറബിയിൽ ഞായറാഴ്ച്ച രാത്രി ഏഴിനും ഇംഗ്ലീഷിൽ ഫെബ്രുവരി 18 ന് ഏഴിനും. ഗാലറിയിൽ എല്ലാദിവസവും രാവിലെ 9.30 മുതൽ ഉച്ചക്ക് രണ്ടുവരെയും വൈകുന്നേരം 4.30 മുതൽ എട്ട് വരെയുമാണ് പ്രദർശനം നടക്കുക.
Next Story
