ഇറാന്‍റെ ഖത്തർ ആക്രമണം; ബഹ്റൈനിലുടനീളം മുന്നറിയിപ്പ് സൈറൺ മുഴങ്ങി
text_fieldsമനാമ: ഇറാൻ ഖത്തറിലെ അമേരിക്കൻ എയർബേസ് ആക്രമിച്ചതിന് പിന്നാലെ ബഹ്റൈനിലുടനീളം മുന്നറിയിപ്പ് സൗറൺ മുഴങ്ങി. കഴിഞ്ഞദിവസം രാത്രി 7.30ഓടെയാണ് രാജ്യത്തെ നാല് ഗവർണറേറ്റുകളിലും അപായ സൈറൺ മുഴങ്ങിയത്. മൈഗവ് ആപ് ഡൗൺലോഡ് ചെയ്തവർക്ക് മൊബൈലിലും അലർട്ട് ലഭിച്ചു കൊണ്ടിരുന്നു. ഇറാന്‍റെ ഖത്തർ ആക്രമണത്തിന് പിന്നാലെ ബഹ്റൈനിലെ അമേരിക്കയുടെ നേവൽ ബേസും ആക്രമിക്കപ്പെടുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. അതിന് പിന്നാലെയാണ് രാജ്യത്ത് മുൻകരുതലെന്നപോലെ സൈറണുകൾ മുഴങ്ങിയത്.
ഒടുവിൽ രാത്രി ഒമ്പതോടെ മൈഗവ് ആപ് വഴി ഭയപ്പെടാനില്ലെന്നും ഭീതി ഒഴിഞ്ഞെന്നുമുള്ള തരത്തിൽ ജനങ്ങൾക്ക് നിർദേശം ലഭിക്കുകയും ചെയ്തു. സുരക്ഷ മുൻകരുതലിന്‍റെ ഭാഗമായി ബഹ്റൈൻ വ്യോമപാത താൽക്കാലികമായി അടച്ചതായി ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിലെ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് അറിയിച്ചിരുന്നു. സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്ന പക്ഷം പാത തുറക്കും. മറ്റ് രാജ്യങ്ങളിൽനിന്ന് പുറപ്പെട്ട യു.എ.ഇയിലേക്കുള്ള നാല് യാത്രാ വിമാനങ്ങൾ അടിയന്തരമായി ബഹ്റൈനിലിറക്കിയിരുന്നു. നൈറോബി - ബഹ്റൈൻ ഗൾഫ് എയർ വിമാനം ജിദ്ദയിലേക്കും വഴിതിരിച്ചുവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

