ഇറാൻ ആക്രമണം: ബഹ്‌റൈനിൽ വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ; 11 വയസ്സുകാരിക്ക് പരിക്ക്
text_fieldsഅവശിഷ്ടങ്ങൾ വീണ് തകർന്ന വീടുകൾ
മനാമ: ബഹ്‌റൈനുനേരെയുണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണത്തെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടം. ആകാശത്തുവെച്ച് ഡ്രോണുകൾ തകർത്തതിനെത്തുടർന്ന് അതിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് ഹമദ് ടൗൺ, മനാമ എന്നിവിടങ്ങളിൽ വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചത്.
ആക്രമണത്തിൽ 11 വയസ്സുകാരിയായ പെൺകുട്ടിക്ക് നിസ്സാര പരിക്കേറ്റു. കുട്ടിയെ സംഭവസ്ഥലത്തുതന്നെ പ്രാഥമിക ശുശ്രൂഷയ്ക്ക് വിധേയയാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അവശിഷ്ടങ്ങൾ വീണതിനെത്തുടർന്ന് പലയിടങ്ങളിലും വാഹനങ്ങൾക്ക് തീപിടിച്ചു. സിവിൽ ഡിഫൻസും നാഷണൽ ആംബുലൻസ് വിഭാഗവും സ്ഥലത്തെത്തി ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്ന് രാവിലെ 5.30ഓടെയാണ് രാജ്യത്തിന് നേരെ ഇറാൻ ആക്രമണമുണ്ടായത്.
2 തീയണയ്ക്കുന്ന സിവിൽഡിഫൻസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

