Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇറാൻ ആക്രമണം;...

ഇറാൻ ആക്രമണം; ബഹ്‌റൈനിലെ പ്രവാസികളുടെ ഐക്യദാർഢ്യം മാതൃകാപരം

text_fields
bookmark_border
ഇറാൻ ആക്രമണം; ബഹ്‌റൈനിലെ പ്രവാസികളുടെ ഐക്യദാർഢ്യം മാതൃകാപരം
cancel
camera_alt

ദലാൽ അൽ സായിദ്


മനാമ: ബഹ്‌റൈന് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ പ്രവാസികൾ പ്രകടിപ്പിക്കുന്ന അചഞ്ചലമായ ഐകൃദാർഢ്യം മാതൃകാപരമാണെന്ന് ശൂറ കൗൺസിൽ ലെജിസ്ലേറ്റീവ് ആൻഡ് ലീഗൽ അഫയേഴ്സ് കമ്മിറ്റി അധ്യക്ഷ ദലാൽ അൽ സായിദ്. ബഹ്‌റൈൻ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് രാജ്യത്തോടുള്ള പ്രവാസികളുടെ ആഴത്തിലുള്ള സ്നേഹത്തെയും ആധികാരികതയെയും അവർ പ്രശംസിച്ചത്.

രാജ്യം നേരിടുന്ന പ്രതിസന്ധി ഘട്ടത്തിൽ സ്വദേശികളും വിദേശികളും ഒരേപോലെ നേതൃത്വത്തിന് പിന്നിൽ അണിനിരന്നതായി അവർ പറഞ്ഞു. പല പ്രവാസികളും തങ്ങളുടെ ജീവിതത്തിലെ വ്യക്തിപരമായ നഷ്ടങ്ങളേക്കാൾ കൂടുതൽ ബഹ്‌റൈനിലെ സാഹചര്യം കണ്ട് വേദനിക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് അൽ സായിദ് വികാരാധീനയായി പറഞ്ഞു. ദേശീയ വളന്‍റിയർ പ്ലാറ്റ്‌ഫോമിൽ പ്രവാസികൾ നൽകുന്ന സേവനങ്ങളെയും അവർ എടുത്തുപറഞ്ഞു.

രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും വാക്കുകൾ ജനങ്ങളിൽ സമാധാനവും ആത്മവിശ്വാസവും പകരാൻ സഹായിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iran attackBahrainExpat DiedLatest News
News Summary - Iran attack; Bahraini expatriates' solidarity exemplary
Next Story