Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇറാൻ ആക്രമണം: വിദേശ...

ഇറാൻ ആക്രമണം: വിദേശ പാർലമെന്റുകളെ സമീപിക്കാൻ ബഹ്റൈൻ

text_fields
bookmark_border
ഇറാൻ ആക്രമണം: വിദേശ പാർലമെന്റുകളെ സമീപിക്കാൻ ബഹ്റൈൻ
cancel

മനാമ: ഇറാൻ നടത്തുന്ന ആക്രമണങ്ങളിൽ പൗരന്മാർക്കും സിവിലിയൻ കേന്ദ്രങ്ങൾക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങൾ സംബന്ധിച്ച മനുഷ്യാവകാശ രേഖയുമായി വിദേശ പാർലമെന്റുകളെ സമീപിക്കാൻ ബഹ്റൈൻ ഒരുങ്ങുന്നു. പൗരന്മാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ അപലപിക്കാനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനും ഈ രേഖകൾ ഉപയോഗിക്കുമെന്ന് ശൂറ കൗൺസിൽ അംഗം അലി അൽ ഷെഹാബി വ്യക്തമാക്കി.

ആക്രമണം നടന്ന് സ്ഥലങ്ങൾ സന്ദർശനങ്ങൾ, അഭിമുഖങ്ങൾ, അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായ തെളിവെടുപ്പുകൾ എന്നിവയിലൂടെയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇത് പ്രാദേശിക, അല്ലെങ്കിൽ ലോക വേദികളിൽ സമർപ്പിക്കാൻ സാധിക്കുന്ന ശക്തമായ ഒരു നിയമപരമായ രേഖയാണെന്ന് അൽ ഷെഹാബി വ്യക്തമാക്കി.

സമാധാനകാലത്തും യുദ്ധവേളകളിലും പൗരന്മാരെ സംരക്ഷിക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്തമാണെന്ന ലോകവ്യാപക തത്വം ഈ റിപ്പോർട്ട് ഉയർത്തിപ്പിടിക്കുന്നു. സിവിലിയന്മാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ വിദേശ പാർലമെന്റുകളുടെ പിന്തുണ തേടാനാണ് ബഹ്‌റൈൻ ഇതിലൂടെ ലക്ഷ്യമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsIran attackBahrain
News Summary - Iran Attack: Bahrain to Approach Foreign Parliaments: Bahrain to Approach Foreign Parliaments
Next Story