ഇറാം ഹോൾഡിങ്സ് വാർഷിക ബിസിനസ് മീറ്റും കുടുംബസംഗമവും സംഘടിപ്പിച്ചു
text_fieldsഇറാം ഹോൾഡിങ്സ് ചെയർമാൻ ഡോ. സിദ്ദീഖ് അഹ്മദ്, എ.ആർ.കെ കോൺട്രാക്ടിങ് മാനേജിങ് ഡയറക്ടർ ഡോ. ഹസൻ മുഹമ്മദ് എന്നിവർ ഷാഫി പറമ്പിൽ എം.പിക്ക് ഉപഹാരം കൈമാറുന്നു
മനാമ: സൗദി അറേബ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ അന്തർ ദേശീയ വ്യാവസായിക ഗ്രൂപ് ആയ ഇറാം ഹോൾഡിങ്സ് വാർഷിക ബിസിനസ് മീറ്റും കുടുംബ സംഗമവും സംഘടിപ്പിച്ചു. ബഹ്റൈൻ ക്രൗൺ പ്ലാസ ഹോട്ടലിൽ 500 ഓളം പേർ പങ്കെടുത്ത ഇറാം കുടുംബ സംഗമം ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു.
സഹജീവികളോട് കാരുണ്യവും അനുകമ്പയും ഉമ്മയിൽ നിന്ന് വേണ്ടുവോളം പകർന്നു കിട്ടിയ ഇറാം ഹോൾഡിങ്സ് ചെയർമാൻ ഡോക്ടർ സിദ്ദീഖ് അഹമ്മദ് മറ്റു വ്യവസായികളിൽ നിന്ന് തികച്ചും വ്യത്യസ്തത പുലർത്തുന്ന വ്യക്തിത്വമാണ് എന്ന് ഷാഫി പറമ്പിൽ അഭിപ്രായപ്പെട്ടു. തന്റെ വിദ്യാകേന്ദ്രത്തിന് ഈ കാലഘട്ടത്തിന് ആകർഷകമായതോ വാണിജ്യപരമായി നേട്ടമുണ്ടാക്കുന്നതോ ആയ പേരിനു പകരം ഉമ്മയുടെ പേര് നൽകിയ അദ്ദേഹം അതിലൂടെ ഉമ്മയോടുള്ള സ്നേഹം പ്രകടിപ്പിച്ചു. അതേ സ്നേഹപൂർവമായ ഊഷ്മളതയോടെയാണ് അദ്ദേഹം സമൂഹത്തിലും ഇടപെടുന്നത്. തന്റെ ഇന്നലെകൾ വിസ്മരിക്കാതെ ജീവിതം നയിക്കുന്ന അദ്ദേഹം വലിയവരെയും ചെറിയവരെയും ഒരേ തലത്തിലാണ് കാണുന്നതെന്നും പാവങ്ങൾക്കുള്ള അത്താണിയാണ് അദ്ദേഹമെന്നും ഷാഫി പറമ്പിൽ ഊന്നിപ്പറഞ്ഞു.
ഇറാം ഹോൾഡിങ്സ് വാർഷിക ബിസിനസ് മീറ്റിൽനിന്ന്
ഇറാം വാർഷിക ബിസിനസ് മീറ്റ് ഉദ്ഘാടനം രാവിലെ ഇറാം ഹോൾഡിങ്സ് ചെയർമാൻ ഡോ. സിദ്ദീഖ് അഹമ്മദ് നിർവഹിച്ചു. ഇറാം ഹോൾഡിങ്സിന്റെ ഭാഗമായ എ.ആർ.കെ. കോൺട്രാക്ടിങ് മാനേജിങ് ഡയറക്ടർ ഡോ. ഹസൻ മുഹമ്മദ് ആതിഥേയത്വം വഹിച്ചു.
വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളുടെ സാന്നിധ്യം ഇറാം കുടുംബ സംഗമത്തെ അത്യാകർഷകമാക്കി. ബഹ്റൈൻ എം.പി അബ്ദുള്ള ബിൻ ഖലീഫ അൽ റുമൈഹി, ക്യാപിറ്റൽ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ എൻജിനീയർ സാലെ താഹിർ, കൗൺസിൽ അംഗം ഡോ. അബ്ദുൽ ഹസൻ, ബഹ്റൈൻ ഇൻഫർമേഷൻ ടെക്നോളജി ഡയറക്ടർ യൂസഫ് ലാറി എന്നിവർക്കൊപ്പം ബഹ്റൈനിലെ നയതന്ത്ര പ്രതിനിധികളായ ശ്രീലങ്കൻ അംബാസഡർ ശ്രീമതി മധുഖ ശിൽവ, ഇറ്റലി ഡി.സി.എം മാർക്കോ മില്ലാത്തെ, നേപ്പാൾ എംബസി പ്രതിനിധി ശ്രീമതി സുജന അരിയാൽ, പാകിസ്താൻ എംബസി പ്രതിനിധി നവീദ് ഷഹസാദ്, ഗുർപ്രീത് ബക്ഷി തുടങ്ങിയ വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.
ഡോ. സിദ്ദീഖ് അഹ്മദിന്റെ 27 വർഷം മുമ്പുള്ള സ്പോൺസറും പ്രമുഖ സൗദി വ്യവസായിയുമായ അബ്ദുൽ റൗഫ് അൽ മത്റൂദ് ഡോക്ടർ സിദ്ദീഖ് അഹമ്മദിനെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചു. അദ്ദേഹം തന്റെ കൂടെ ജോലി ചെയ്തിരുന്നപ്പോഴും സിദ്ദീഖ് അഹ്മദ് വളരെ സ്മാർട്ടായിരുന്നുവെന്ന് അൽ മത്റൂദ് പറഞ്ഞു. അബ്ദുൽ റൗഫ് അൽ മത്റൂദ് തനിക്ക് എന്നും സഹോദര തുല്യനാണെന്ന് ഡോ. സിദ്ദീഖ് അഹ്മദ് പ്രതികരിച്ചു.
ഡോ. സിദ്ദീഖ് അഹ്മദിന്റെ സഹോദരങ്ങൾ പനംതറയിൽ അബൂബക്കർ, ബഷീർ അഹമ്മദ്, കബീർ അഹമ്മദ് എന്നിവർക്കൊപ്പം, ഇറാം ഹോൾഡിങ്സ് സാരഥികൾ സൗദ് അൽ തുവൈജിരി, അബ്ദുൽ റസാക്ക്, മധു കൃഷ്ണൻ, റിയാസ് അഹമ്മദ്, സത്താം അൽ ഒമെരി, ഫഹദ് അൽ തുവൈജിരി, സർഫ്രാസ് മുഹമ്മദ്, സഫീൽ മുഹമ്മദ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ ദീർഘകാല സേവന അംഗീകാര അവാർഡ് ദാനത്തിനു ശേഷം വിവിധ കലാ പരിപാടികളും അരങ്ങേറി. താമരശ്ശേരി ചുരം ബാൻഡിന്റെ ഗാനമേള രാത്രി വളരെ വൈകുവോളം നീണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

