ഐ.ഒ.സി തമിഴ്നാട് തൊഴിലാളികൾക്കായി ഇഫ്താർ സംഗമം നടത്തി
text_fieldsഐ.ഒ.സി തമിഴ്നാട് ഘടകം തൊഴിലാളികൾക്കായി നടത്തിയ ഇഫ്താർ സംഗമം
മനാമ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് തമിഴ്നാട് ഘടകം തൊഴിലാളികൾക്കായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. തൂബ്ലിയിലെ ട്രോവൺ തൊഴിലാളി സഹോദരങ്ങളുടെ വാസസ്ഥലത്താണ് സംഗമം നടന്നത്.
ഐ.ഒ.സി ബഹ്റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂർ, ജനറൽ സെക്രട്ടറി ബഷീർ അമ്പലായി, മുഹമ്മദ് ഗയാസുല്ല, സന്തോഷ് ഓസ്റ്റിൻ, തൊഫീഖ് അബ്ദുൽ ഖാദർ, നൗശാദ് ഹുദത്തുൽ ഉക്കായെ, ഇസ്റത്ത് സലിം, ആദിൽ അഹമ്മദ്, സുർവി, അനസ് റഹീം, റുക്സൻ, അഹമ്മദ് തൗഫീഖ്, അമ്മാദ്, ജാക്കിർ അലി, അയ്യാൻ, ഗണേഷ്, അശ്വിൻ മാധവ്, ജോബിൻ മാത്യു, സാമൂഹിക പ്രവർത്തകനായ സയ്യിദ് ഹനീഫ്, ഐ.ഒ.സി ബഹ്റൈൻ തമിഴ്നാട് ഘടകം പ്രസിഡന്റ് നയാഖം മരിയദാസ്, വൈസ് പ്രസിഡന്റ് സൂസയി നയാഖം, ജനറൽ സെക്രട്ടറി പ്രവീൺ ലാസർ, ജോ. സെക്രട്ടറി ജാക്സൺ ജോൺ, ട്രഷറർ സിൽവിയ ദാസൻ, എസ് പിരിയാൻ, ജോ. ട്രഷറർ ജോൺ ജോസഫ്, അംഗങ്ങളായ ഷാജി പൊഴിയൂർ, യൂസഫ് സെയ്ദ്, അബ്ദുൽ ഖാദർ, ജോസ്, ഷൈൻ, മഹേഷ് ലാസർ, മെൽസൺ, ബിൽട്ടൻ എന്നിവർ നേതൃത്വം നൽകി.

