ഐ.ഒ.സി ഗാന്ധിജയന്തി ആഘോഷിച്ചു
text_fieldsഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷത്തിൽനിന്ന്
മനാമ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു. ജനറൽ സെക്രട്ടറി ഗുർഷിദ് ആലം അധ്യക്ഷത വഹിച്ചു. ഗാന്ധിജി വിഭാവനം ചെയ്ത ഭാരതത്തിെൻറ പ്രസക്തി ലോകരാജ്യങ്ങൾക്ക് എന്നും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് മുഹമ്മദ് മൻസൂർ ഗാന്ധിജയന്തി സന്ദേശം നൽകി.
ഐ.ഒ.സി ഭാരവാഹികളായ മുഹമ്മത് ഗയാസുള്ള, ആസ്റ്റിൻ സന്തോഷ്, തൗഫീക് എ. കാതർ, അഷറഫ് ബെറി, ഇശ്റത്ത് സലീം എന്നിവർ സംസാരിച്ചു. ഇബ്രാഹിം അദ്ഹം സ്വാഗതവും ഷംലി പി. ജോൺ നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി ബഷീർ അമ്പലായി പരിപാടി നിയന്ത്രിച്ചു.

