ഐ.ഒ.സി ബഹ്‌റൈൻ പ്രതിഷേധിച്ചു
text_fieldsമനാമ: കേരളത്തിലെ മന്ത്രിമാരുടെയും നേതാക്കളുടെയും വിദേശ സന്ദർശനത്തിനെതിരെ സി.പി.എം നടത്തുന്ന വിമർശനങ്ങൾ രാഷ്ട്രീയ നിരാശ കൊണ്ടുള്ളതാണെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) ബഹ്‌റൈൻ കേരള ഘടകം ആരോപിച്ചു. എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഖാക്കളും നടത്തിയ വിദേശയാത്രകളിൽ ദുരൂഹതയുണ്ടെന്നും, ഇതിനെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തണമെന്നും ഐ.ഒ.സി ആവശ്യപ്പെട്ടു.
തങ്ങളുടെ ഭരണകാലത്ത് ഒട്ടേറെ സന്ദർശനങ്ങൾ നടത്തിയിട്ടും യാതൊരു പ്രതിഷേധവും ഉയർത്താതിരുന്നവരാണ് ഇപ്പോൾ രംഗത്തുവരുന്നത്. ഭരണത്തിന്റെ അവസാന ഘട്ടത്തിൽ മുഖ്യമന്ത്രിയും കൂട്ടരും ബഹ്‌റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സന്ദർശിച്ചതുകൊണ്ട് പ്രവാസികൾക്ക് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. പ്രവാസികൾക്ക് യാതൊരു വാഗ്ദാനവും നൽകാതിരുന്ന ഇത്തരം യാത്രകൾക്ക് പിന്നിൽ ഏത് രീതിയിലുള്ള കച്ചവടമായിരുന്നു എന്ന് വ്യക്തമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്ന് ഐ.ഒ.സി വക്താക്കൾ ആവശ്യപ്പെട്ടു.
പത്ത് വർഷത്തെ ഭരണകാലത്ത് നടന്ന സന്ദർശനങ്ങളുടെ പിന്നാമ്പുറ കഥകൾ പുറത്തുകൊണ്ടുവരാൻ മുഖ്യമന്ത്രിയോടും കേരള സർക്കാറിനോടും ആവശ്യപ്പെടുമെന്നും ഐ.ഒ.സി കേരള ഘടകം ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

