ഐ.ഒ.സി ബഹ്റൈൻ ഇന്ദിര ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
text_fieldsഐ.ഒ.സി ബഹ്റൈൻ സംഘടിപ്പിച്ച ഇന്ദിര ഗാന്ധി അനുസ്മരണത്തിൽനിന്ന്
മനാമ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 36ാമത് ചരമവാർഷിക ദിനം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) ബഹ്റൈൻ ചാപ്റ്റർ ആചരിച്ചു.
പ്രസിഡൻറ് മുഹമ്മദ് മൻസൂർ അധ്യക്ഷത വഹിച്ചു. കോൺഗ്രസിെൻറ ആശയങ്ങളിൽ വിശ്വസിക്കാനും പിന്തുടരാനും ലക്ഷക്കണക്കിന് പ്രവർത്തകർക്ക് പ്രചോദനമായത് ഇന്ദിരയുടെ പ്രവർത്തനങ്ങളും അവരുടെ ത്യാഗപൂർണമായ ജീവിതവുമാണെന്ന് അദ്ദേഹം അനുസ്മരിച്ചു.
ഇന്ദിര ഗാന്ധിയുടെ ഛായാചിത്രത്തിൽ ഭാരവാഹികൾ പുഷ്പാർച്ചന നടത്തി.
സെഹ്ലയിൽ സ്ഥിതിചെയ്യുന്ന ലേബർ ക്യാമ്പിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. ചടങ്ങുകൾക്ക് ഐ.ഒ.സി ജനറൽ സെക്രട്ടറി ബഷീർ അമ്പലായി നേതൃത്വം നൽകി.
അനുസ്മരണ യോഗത്തിൽ ജാഫർ മൈതാനി, സന്തോഷ് ഓസ്റ്റിൻ, തൗഫീഖ് എ. ഖാദർ, ഷെമിലി പി. ജോൺ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ഖുർഷിദ് ആലം സ്വാഗതം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

