‘നഷ്ടം വരാത്ത കച്ചവടം’- പ്രഭാഷണം
text_fieldsഅൽ മന്നാഇ സെന്റർ മലയാള വിഭാഗം
മനാമ കെ-സിറ്റി ഹാളിൽ സംഘടിപ്പിച്ച വിജ്ഞാന സദസ്സ്
മനാമ: പ്രപഞ്ചനാഥന്റെ മാർഗത്തിൽ ധനവും ആരോഗ്യവും ഒഴിവു സമയവും ചെലവഴിക്കുന്നവർ നഷ്ടം വരാത്ത കച്ചവടത്തിൽ ഏർപ്പെട്ടവരാണെന്ന് മുനവർ സ്വലാഹി ഉദ്ബോധിപ്പിച്ചു. ഈദുൽ ഫിത്റിന്റെ ഭാഗമായി അൽ മന്നാഇ സെന്റർ മലയാള വിഭാഗം മനാമ കെ-സിറ്റി ഹാളിൽ സംഘടിപ്പിച്ച വിജ്ഞാന സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
യൂനിറ്റ് പ്രസിഡന്റ് ഒ.വി. ഷംസീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദു ലത്വീഫ് സ്വാഗതം പറഞ്ഞു. കുട്ടികൾ അവതരിപ്പിച്ച പരിപാടികളും അവയുടെ സമ്മാനദാനവും ലത്വീഫ് അലിയമ്പത്ത്, സിദ്ദീഖ് മനാമ എന്നിവർ നിയന്ത്രിച്ചു.
അബ്ദുൽ അസീസ് ടി.പി, യഹ്യ സി.ടി. എന്നിവർ സംബന്ധിച്ചു. ബിനു ഇസ്മാഈൽ നന്ദി പറഞ്ഞു.

