നിക്ഷേപ പദ്ധതികളെ സ്വാഗതം ചെയ്യും- വാണിജ്യ, വ്യവസായ മന്ത്രി
text_fieldsമനാമ: സൽമാൻ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ദീറത് ലാന്റ് ഡ്രിങ്ക്സ് കമ്പനി വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു സന്ദർശിച്ചു. രാജ്യത്ത് നിക്ഷേപകരെ ആകർഷിക്കുന്നതിനും അവർക്ക് മികച്ച അടിസ്ഥാന സൗകര്യം ലഭ്യമാക്കുന്നതിനും മുന്തിയ പരിഗണനയാണ് സർക്കാർ നൽകുന്നത്.
നിക്ഷേപ പദ്ധതികളെ സ്വാഗതം ചെയ്യുകയും അത് രാജ്യത്തിന്റെ സാമ്പത്തികാഭിവൃദ്ധിക്ക് കളമൊരുക്കുകയും ചെയ്യും. 2022-2026 വ്യവസായിക പദ്ധതിക്കനുസൃതമായും സാമ്പത്തിക ഉത്തേജന പാക്കേജിന് അനുരൂപമായും വ്യവസായ മേഖലക്ക് കൂടുതൽ പരിഗണന നൽകുന്ന നയമാണ് സ്വീകരിച്ചിട്ടുള്ളത്. രാജ്യത്തിന്റെ ആഭ്യന്തര ഉൽപാദനത്തിൽ വ്യവസായിക മേഖലയുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. വിവിധ മേഖലയിലെ ഉൽപാദന രാജ്യമാക്കി ബഹ്റൈനെ മാറ്റിയെടുക്കുന്നതിനുള്ള പദ്ധതികളും ഇതിന്റെ ഭാഗമായുള്ളതായി മന്ത്രി ചൂണ്ടിക്കാട്ടി.
ദീറത് ലാന്റ് ഡ്രിങ്ക്സ് കമ്പനി ഡയറക്ടർ അബ്ദുല്ല അഹ്മദിയുടെ നേതൃത്വത്തിൽ മന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു. കമ്പനിയുടെ ഭാവി പദ്ധതികളെക്കുറിച്ച് അബ്ദുല്ല അഹ്മദി വിശദീകരിക്കുകയും ചെയ്തു.
തദ്ദേശീയ വ്യാവസായിക പദ്ധതികളെ പരമാവധി പ്രോത്സാഹിപ്പിക്കുകയും അതുവഴി രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കൈവരിക്കുന്നതും ഏറെ സന്തോഷമുള്ള കാര്യമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

