നിക്ഷേപക സംഗമത്തിന് തുടക്കമായി
text_fieldsമനാമ: 12 ാമത് ‘ഇന്‍വെസ്റ്റ് ഇന്‍ ബഹ്‌റൈന്‍’ ഫോറത്തിന് കഴിഞ്ഞ ദിവസം തുടക്കമായി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ രക്ഷാധികാരത്തില്‍ നടക്കുന്ന ഫോറം പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ ആല്‍ഖലീഫ ഉദ്ഘാടനം ചെയ്തു. വസായ-വാണിജ്യ-ടൂറിസം മന്ത്രാലയം എക്‌സിബിഷന്‍ സെൻററില്‍ സംഘടിപ്പിച്ച ഫോറം സുരക്ഷിത സാമ്പത്തിക നിക്ഷേപ കേന്ദ്രമായി ബഹ്‌റൈനെ മാറ്റുന്നതില്‍ ശക്തമായ പങ്കു വഹിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്യവെ ശൈഖ് സല്‍മാന്‍ പറഞ്ഞു. രാജ്യത്ത് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ നയസമീപനങ്ങൾ ഏറെ സഹായകമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര്യ മേഖലയില്‍ നിന്നുള്ള മൂലധനം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സാമ്പത്തിക വളര്‍ച്ച ശക്തമാക്കുകയും ചെയ്യും. വിദേശങ്ങളില്‍ നിന്ന് ധാരാളം നിക്ഷേപകര്‍ ബഹ്‌റൈനില്‍ കഴിഞ്ഞ കാലയളവില്‍ എത്തിയിട്ടുണ്ട്.
ഭാവിയില്‍ കൂടുതല്‍ നിക്ഷേപകര്‍ രാജ്യത്തെത്തുന്ന തരത്തിലുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. നിരവധി വിദേശ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട്. ‘ഇക്കണോമിക് വിഷന്‍ 2030’ ലേക്കുള്ള ചുവടുവെപ്പുകള്‍ ശക്തമാക്കുന്നതിനും വ്യാവസായിക മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഫോറം ഉപകരിക്കുമെന്ന് ശൈഖ് സൽമാൻ പ്രതീക്ഷ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
