Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവാ​ത​ക​മേ​ഖ​ല​യു​ടെ...

വാ​ത​ക​മേ​ഖ​ല​യു​ടെ പ്രാ​ധാ​ന്യം വി​ളി​ച്ചോ​തി അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ർ

text_fields
bookmark_border
വാ​ത​ക​മേ​ഖ​ല​യു​ടെ പ്രാ​ധാ​ന്യം വി​ളി​ച്ചോ​തി അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ർ
cancel
camera_alt

ഓ​ൾ ഇ​ന്ത്യ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഗ്യാ​സ് മാ​നു​ഫാ​ക്ച​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ​നി​ന്ന്

മ​നാ​മ: വാ​ത​ക മേ​ഖ​ല​യി​ലെ വി​ക​സ​ന​ത്തി​ന് സാ​​ങ്കേ​തി​ക​വി​ദ്യ​യു​ടെ പ്രാ​ധാ​ന്യം എ​ന്ന പ്ര​മേ​യ​ത്തി​ൽ ഓ​ൾ ഇ​ന്ത്യ ഇ​ൻ​ഡ​സ്ട്രി​യ​ൽ ആ​ൻ​ഡ് ഗ്യാ​സ് മാ​നു​ഫാ​ക്ച​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ശ്ര​ദ്ധേ​യ​മാ​യി. ബ​ഹ്റൈ​ൻ ആ​ർ​ട്ട് ഹോ​ട്ട​ൽ ആ​ൻ​ഡ് റി​സോ​ർ​ട്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്നും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​മാ​യി 200ല​ധി​കം പ്ര​തി​നി​ധി​ക​ൾ പ​​ങ്കെ​ടു​ത്തു.

ഗ്യാ​സ് മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ദ​ഗ്ധ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വ്യ​വ​സാ​യ, വാ​ണി​ജ്യ മ​ന്ത്രി അ​ബ്ദു​ല്ല ബി​ൻ ആ​ദി​ൽ ഫ​ക്രൂ 42ാമ​ത് അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ഹ്റൈ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്ത​വ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

തി​ള​ക്ക​മാ​ർ​ന്ന ബി​സി​ന​സ് സാ​ധ്യ​ത​ക​ളു​ള്ള ബ​ഹ്റൈ​നി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​തി​​ന് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്ത​വ അ​സോ​സി​യേ​ഷ​ന് ന​ന്ദി പ​റ​ഞ്ഞു. വ്യ​വ​സാ​യ, വാ​ണി​ജ്യ മ​ന്ത്രാ​ല​യം, ബ​ഹ്റൈ​ൻ ഇ​ക്ക​ണോ​മി​ക് ഡെ​വ​ല​പ്മെ​ന്റ് ​ബോ​ർ​ഡ് എ​ന്നി​വ​യി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, യു​നൈ​റ്റ​ഡ് നേ​ഷ​ൻ​സ് ഡെ​വ​ല​പ്മെ​ന്റ് പ്രോ​ഗ്രാം, ബ​ഹ്റൈ​നി​ലെ ഗ്യാ​സ് മേ​ഖ​ല​യി​ലെ​യും പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ സെ​മി​നാ​റി​ൽ പ​​ങ്കെ​ടു​ത്തു.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് സാ​കേ​ത് ടി​ക്കു സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും ബ​ഹ്റൈ​നി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു. കോ​വി​ഡ് -19 കാ​ല​ത്തെ ഇ​ന്ത്യ​യു​ടെ ഓ​ക്സി​ജ​ൻ വി​ജ​യ​ഗാ​ഥ​യെ​ക്കു​റി​ച്ചും ല​ക്ഷ​ക്ക​ണ​ക്കി​ന് ജീ​വ​നു​ക​ൾ ര​ക്ഷി​ച്ച അ​റി​യ​പ്പെ​ടാ​ത്ത ഹീ​റോ​ക​ളെ​ക്കു​റി​ച്ചും സാ​കേ​ത് ടി​ക്കു ത​െ​ന്റ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ സൂ​ചി​പ്പി​ച്ചു.

ബ​ഹ്റൈ​നി​ലെ ബി​സി​ന​സ് സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് ബ​ഹ്റൈ​ൻ ഇ​ക്ക​ണോ​മി​ക് ഡെ​വ​ല​പ്മെ​ന്റ് ബോ​ർ​ഡ് മാ​നു​ഫാ​ക്ച​റി​ങ് വി​ഭാ​ഗം മേ​ധാ​വി ഇ​ഷാ​ഖ് എ. ​ഇ​ഷാ​ഖ് പ്ര​സം​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:international seminargas sectorimportance
News Summary - International Seminar on Importance of gas sector
Next Story