Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

എ​ൻ.​എ​ച്ച്.​ആ​ർ.​എ​ക്ക്​ അ​ന്താ​രാ​ഷ്​​ട്ര അം​ഗീ​കാ​രം

text_fields
bookmark_border
എ​ൻ.​എ​ച്ച്.​ആ​ർ.​എ​ക്ക്​ അ​ന്താ​രാ​ഷ്​​ട്ര അം​ഗീ​കാ​രം
cancel

മ​നാ​മ: നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​ക്ക്​ ഹെ​ൽ​ത്ത്​ സെ​ന്‍റ​റു​ക​ളെ​യും ആ​ശു​പ​ത്രി​ക​ളെ​യും വി​ല​യി​രു​ത്തു​ന്ന​തി​നു​ള്ള അ​ന്താ​രാ​ഷ്​​ട്ര അം​ഗീ​കാ​രം ല​ഭി​ച്ചു. ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ ക്വാ​ളി​റ്റി സ​ർ​വി​സ​സ്​ സൊ​സൈ​റ്റി​യു​ടെ അം​ഗീ​കാ​ര​മാ​ണ്​ ല​ഭി​ച്ച​ത്.

രാ​ജ്യ​ത്ത്​ ആ​രോ​ഗ്യ സേ​വ​ന മേ​ഖ​ല​യി​ൽ കൈ​വ​രി​ച്ച മു​ന്നേ​റ്റ​ത്തി​ന്‍റെ​യും​ ​നേ​ട്ട​ത്തി​ന്‍റെ​യും ഭാ​ഗ​മാ​ണ്​ അം​ഗീ​കാ​ര​മെ​ന്ന്​ എ​ൻ.​എ​ച്ച്.​ആ​ർ.​എ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡോ. ​മ​ർ​യം അ​ദ്​​ബി അ​ൽ ജ​ലാ​ഹി​മ വ്യ​ക്ത​മാ​ക്കി.

ഇ​ത്ത​ര​മൊ​രു അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ജി.​സി.​സി രാ​ജ്യ​വും മൂ​ന്നാ​മ​ത്തെ അ​റ​ബ്​ രാ​ജ്യ​വു​മാ​യി മാ​റു​ക​യാ​ണ്​ ബ​ഹ്​​റൈ​ൻ. സൗ​ദി, ജോ​ർ​ഡ​ൻ എ​ന്നീ അ​റ​ബ്​ രാ​ജ്യ​ങ്ങ​ൾ​ക്കാ​ണ്​ നി​ല​വി​ൽ അ​റ​ബ്​ മേ​ഖ​ല​യി​ൽ ഈ ​അം​ഗീ​കാ​ര​മു​ള്ള​ത്.

ഉ​ന്ന​ത ഗു​ണ​നി​ലാ​ര​മു​ള്ള​തും അ​ന്താ​രാ​ഷ്​​ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തു​മാ​യ സു​ര​ക്ഷി​ത ആ​രോ​ഗ്യ സേ​വ​ന​മാ​ണ്​ ബ​ഹ്​​റൈ​നി​ൽ ല​ഭി​ക്കു​ന്ന​തെ​ന്നും ജ​ലാ​ഹി​മ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:International recognitionNHRA
News Summary - International recognition of NHRA
Next Story