Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ന്താ​രാ​ഷ്ട്ര...

അ​ന്താ​രാ​ഷ്ട്ര നാ​വി​ക ഗ​താ​ഗ​തം സം​ര​ക്ഷി​ക്ക​ണം -കി​രീ​ടാ​വ​കാ​ശി

text_fields
bookmark_border
അ​ന്താ​രാ​ഷ്ട്ര നാ​വി​ക ഗ​താ​ഗ​തം സം​ര​ക്ഷി​ക്ക​ണം -കി​രീ​ടാ​വ​കാ​ശി
cancel
camera_alt

പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ അ​മേ​രി​ക്ക​യു​ടെ ക​പ്പ​ൽ ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ക്കു​ന്നു

മ​നാ​മ: കി​രീ​ടാ​വ​കാ​ശി​യും ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയും മേ​ജ​ർ ഷെ​യ്ഖ് ഈ​സ ബി​ൻ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് അ​ൽ ഖ​ലീ​ഫ​യും അ​മേ​രി​ക്ക​യു​ടെ അ​ഞ്ചാം ക​പ്പ​ൽ ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ചു. ബ​ഹ്‌​റൈ​നും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള ത​ന്ത്ര​പ​ര​മാ​യ ബ​ന്ധ​ത്തി​ന്റെ ശ​ക്തി സ​ന്ദ​ർ​ശ​ന​ത്തി​ൽ എ​ടു​ത്തു​പ​റ​ഞ്ഞു. സൈ​നി​ക, പ്ര​തി​രോ​ധ ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ബ​ഹ്‌​റൈ​ന്റെ പ്ര​തി​ബ​ദ്ധ​ത ചൂ​ണ്ടി​ക്കാട്ടി. ആ​ഗോ​ള വ്യാ​പാ​ര​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ഭീ​ഷ​ണി​ക​ളി​ൽ​നി​ന്ന് അ​ന്താ​രാ​ഷ്ട്ര നാ​വി​ക ഗ​താ​ഗ​ത​ത്തെ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം കി​രീ​ടാ​വ​കാ​ശി ഊ​ന്നി​പ്പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ യു.​എ​സി​ന്റെ പ​ങ്കി​ന് അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു. വി​വി​ധ വെ​ല്ലു​വി​ളി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ നാ​വി​ഗേ​ഷ​നും സ​മു​ദ്ര വ്യാ​പാ​ര​വും സം​ര​ക്ഷി​ക്കു​ന്ന​തി​നും സം​യു​ക്ത അ​ഭ്യാ​സ​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaCrown PrinceInternational naval shipping
News Summary - International naval shipping must be protected -Crown Prince
Next Story