‘ബഹ്റൈനും ഇൻറർനാഷണൽ ലേബർ ഒാർഗനൈസേഷനും തമ്മിൽ ഉറച്ച ബന്ധം’
text_fieldsമനാമ: ബഹ്റൈനും ഇൻറർനാഷണൽ ലേബർ ഒാർഗനൈസേഷ(െഎ.എൽ.ഒ)നും തമ്മിലുള്ള സാേങ്കതിക സഹകരണത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി സബാഹ് സലിം അൽ ദോസരി വ്യക്തമാക്കി. െഎ.എൽ.ഒ അറബ് സ്റ്റേറ്റ് റീജിയണൽ ഒാ^ഫീസ് മുതിർന്ന തൊഴിൽ ആക്ടിവിസ്റ്റ് സ്പെഷ്യലിസ്റ്റായ ലാമ ക്യുയിജാനുമായി നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അണ്ടർസെക്രട്ടറി.
തൊഴിലാളികൾക്ക് തൊഴിൽ ചെയ്യുന്നതിനും പുനരധിവാസം നൽകുന്നതിനുമുള്ള പരിപാടികെളയും പദ്ധതികെളയും പിന്തുണക്കാനും ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും കൂടുതൽ ഉൽപാദന മേഖലകളിൽ ഗുണനിലവാരമുള്ള തസ്തികകളിൽ അവരെ സംയോജിപ്പിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സ്വകാര്യ മേഖലയുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും സഹകരണം ലക്ഷ്യമിടുന്നതായും അദ്ദേഹം വ്യക്തമാക്കി.
തൊഴിലാളികൾക്കും തൊഴിലുടമകൾക്കും പ്രത്യേകിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പരിപാടികളിൽ െഎ.എൽ.ഒയുടെ സഹായം രാജ്യത്തിന് ലഭിക്കുന്നുണ്ട്. വികസനത്തിലും തൊഴിൽ വിപണിയിലും ബഹ്റൈൻ കൈവരിച്ച നേട്ടത്തെ ലാമ ക്യുയിജാൻ അഭിനന്ദിച്ചു. സ്വകാര്യ മേഖലയ്ക്ക് പൂർണ്ണമായി വികസന പങ്കാളിത്തം സാധ്യമാക്കുന്നതിന് ഗവൺമെൻറ് നൽകിയിരിക്കുന്ന സൗകര്യങ്ങളും പ്രോത്സാഹനങ്ങളും അവർ എടുത്തുപറയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
