ഇത് വെറും ‘പട്ടി ഷോ’ അല്ല...!; ബഹ്റൈനിൽ ഇന്റർനാഷണൽ ‘ഡോഗ് ഷോ’
text_fieldsമനാമ: ബഹ്റൈനിലെ ഏറെ ജനപ്രിയമായ ഷോകളിലൊന്നായ ‘ബഹ്‌റൈൻ ഇന്റർനാഷണൽ ഡോഗ് ഷോ’ ഫെബ്രുവരി 21ന് നടക്കും. ബഹ്‌റൈൻ കെന്നൽ ക്ലബ് (ബി.കെ.സി) സംഘടിപ്പിക്കുന്ന ഷോയിൽ ഏകദേശം നൂറോളം നായകൾ പങ്കെടുക്കും. നായകളുടെ സൗന്ദര്യം, ആരോഗ്യം എന്നിവ അടിസ്ഥാനമാക്കി ബ്രീഡ് ക്ലാസ് അനുസരിച്ചായിരിക്കും എൻട്രികൾ വിലയിരുത്തുക.
ഫെബ്രുവരി 21 ന് ഉച്ചകഴിഞ്ഞ് 3 മുതൽ സല്ലാക്കിലാണ് ഷോ നടക്കുക. “ഏകദേശം 50 നായകൾ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ എണ്ണം ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബഹ്‌റൈൻ കെന്നൽ ക്ലബ് മീഡിയ മേധാവി മജീദ് അലൻസാരി അറിയിച്ചു.
ഓരോന്നിനെയും ഇറ്റാലിയൻ ജഡ്ജ് ഫ്രാൻസെസ്കോ കണ്ണുകൾ, നിറം, ചർമ്മം, ഭാരം, പെരുമാറ്റം, ചമയം, പല്ലുകൾ, മൊത്തത്തിലുള്ള അവതരണം തുടങ്ങിയ സവിശേഷതകളെ അടിസ്ഥാനമാക്കി വിലയിരുത്തും.
1974 ൽ സ്ഥാപിതമായ ബി.കെ.സി, നായകളെ സ്നേഹിക്കുന്ന മുഴുവൻ സമൂഹത്തെയും പ്രതിനിധീകരിക്കുന്ന ലാഭേച്ഛയില്ലാത്ത സംഘടനയാണ്. രജിസ്റ്റർ ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് 36677934 ലോ kennelclub.bahrain@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

