ദേശീയ ദിനം: 'ഡിസംബർ 16 റോഡ്' അലങ്കരിച്ചു
text_fieldsദേശീയ ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ സ്റ്റേഡിയത്തിന് സമീപമുള്ള ‘ഡിസംബർ 16 റോഡ്’ വൈദ്യുതി ദീപംകൊണ്ട് അലങ്കരിച്ചപ്പോൾ
മനാമ: ദേശീയ ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ സ്റ്റേഡിയത്തിന് സമീപമുള്ള 'ഡിസംബർ 16 റോഡ്' വൈദ്യുതി ദീപം കൊണ്ട് അലങ്കരിച്ചു. പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫിെൻറ സാന്നിധ്യത്തിൽ ദക്ഷിണ മേഖല മുനിസിപ്പാലിറ്റിക്ക് കീഴിൽ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചു.
അലങ്കാര പ്രദേശങ്ങൾ മന്ത്രി ചുറ്റിനടന്ന് കാണുകയും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുകയും ചെയ്തു. 150 മീറ്റർ നീളത്തിൽ കൊടികളും തോരണങ്ങളുംകൊണ്ട് അലങ്കരിച്ചിട്ടുണ്ട്. മറുഭാഗത്ത് 100 മീറ്ററിലായി 32 വൈദ്യുതി ദീപത്താലുള്ള ഗേറ്റുകളും സ്ഥാപിച്ചു. രണ്ടു മുതൽ ആറു മീറ്റർ വരെയാണ് ഇതിെൻറ ഉയരം.

