ഇന്റർനാഷനൽ ബിസിനസ് വുമൺ ബി 2 ബി എക്സിബിഷൻ ഫോറം ജനുവരിയിൽ
text_fieldsഇന്റർനാഷനൽ ബിസിനസ് വുമൺ ബി 2 ബി എക്സിബിഷൻ സംബന്ധിച്ച് നടന്ന യോഗം
മനാമ: ഇന്റർനാഷനൽ ബിസിനസ് വുമൺ ബി 2 ബി എക്സിബിഷൻ ഫോറം 2025 ജനുവരി 12 മുതൽ 15 വരെ ബഹ്റൈൻ ബേ ഫോർ സീസൺസ് ഹോട്ടലിൽ നടക്കും.
സുപ്രീം കൗൺസിൽ ഫോർ വിമൻ പ്രസിഡന്റ് സബീക്ക ബിൻത് ഇബ്രാഹീം ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ ഗൾഫ്, അറബ്, അന്താരാഷ്ട്ര ബിസിനസ് സമൂഹങ്ങളിൽനിന്നുള്ള വിപുലമായ പങ്കാളിത്തം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
സ്ത്രീകളുടെ സംരംഭകത്വവളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഫോറം പ്രാധാന്യം നൽകുമെന്ന് ബഹ്റൈൻ ബിസിനസ് വുമൺസ് സൊസൈറ്റി പ്രസിഡന്റ് അഹ്ലം ജനാഹി അറിയിച്ചു.
ബിസിനസ് രംഗത്തുള്ള ബഹ്റൈൻ വനിതകളുടെ നേട്ടങ്ങളും ബിസിനസ് സൗഹൃദ കേന്ദ്രമെന്ന നിലയിൽ ബഹ്റൈനിന്റെ പദവിയും ഈ പരിപാടി ഉയർത്തിക്കാട്ടും. നെറ്റ്വർക്കിങ്ങിലൂടെയും വൈദഗ്ധ്യ കൈമാറ്റത്തിലൂടെയും വനിത സംരംഭകർക്കിടയിൽ സഹകരണം ശക്തമാക്കാനും പരിപാടി ലക്ഷ്യമിടുന്നു.
ബഹ്റൈൻ ബിസിനസുകളുടെ കയറ്റുമതി സാധ്യതകൾ വർധിപ്പിക്കുക, അന്തർദേശീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നിവയും ലക്ഷ്യങ്ങളാണ്.
ബിസിനസ് സാധ്യതകൾ വർധിപ്പിക്കുന്നതിനും സഹകരണത്തിനുള്ള അവസരങ്ങൾ പ്രദാനം ചെയ്യുന്നതിനുമായി രൂപകൽപന ചെയ്ത വർക്ക്ഷോപ്പുകൾ, സെമിനാറുകൾ, ബിസിനസ് മീറ്റിങ്ങുകൾ എന്നിവ ഇവന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിജയികളായ അന്താരാഷ്ട്ര വ്യവസായികൾ അവരുടെ അനുഭവങ്ങൾ പങ്കുവെക്കും. പ്രദർശനത്തിൽ വിവിധ ദേശീയ പവലിയനുകൾ ഉണ്ടായിരിക്കും. വിവിധ മേഖലകളിൽ നിന്നുള്ള 200 പ്രദർശകർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

