അന്താരാഷ്ട്ര എയർഷോക്ക് ഇന്നു തുടക്കം
text_fieldsഅന്താരാഷ്ട്ര എയർഷോ
മനാമ: അന്താരാഷ്ട്ര എയർഷോക്ക് ഇന്ന് സഖീർ എയർബേസിൽ തുടക്കമാവും. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് പ്രദർശനം.
2010ലാണ് ബഹ്റൈനിൽ അന്താരാഷ്ട്ര എയർഷോക്ക് തുടക്കമായത്. കഴിഞ്ഞ അഞ്ചു പ്രാവശ്യവും വിജയകരമായി പ്രദർശനം പൂർത്തിയാക്കാൻ സാധിച്ചത് വലിയ നേട്ടമാണെന്ന് അധികൃതർ പറഞ്ഞു. വിനോദസഞ്ചാര, സാമ്പത്തിക മേഖലകളിൽ രാജ്യത്ത് വളർച്ചയുണ്ടാക്കാൻ ഇതുവഴി സാധിച്ചു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടക്കുന്ന പ്രദർശനത്തിനുള്ള ഒരുക്കങ്ങൾ നേരത്തേ തുടങ്ങിയിരുന്നു.
ടെലികോം, ഗതാഗത മന്ത്രാലയം, ബഹ്റൈൻ റോയൽ എയർഫോഴ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന എയർഷോയുടെ മുഖ്യ സംഘാടനം അന്താരാഷ്ട്രതലത്തിൽ വലിയ എയർഷോകൾ നടത്തി പരിചയമുള്ള ഫിൻബാർ ഇൻറർനാഷനൽ കമ്പനിയാണ്. ലോകോത്തര നിലവാരമുള്ള വിമാനക്കമ്പനികൾ ഷോയിൽ പങ്കെടുക്കുന്നുണ്ട്. എയർഷോയുടെ മുഖ്യ പരിപാടികൾ അരങ്ങേറുന്ന വ്യാഴം, വെള്ളി ദിവസങ്ങളിൽ നാലു ചർച്ചാ ഫോറവും നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.