ഐ.വൈ.സി.സി ഹിദ്ദ് - അറാദ് ഏരിയ വോളിബാൾ: റിഫ ജേതാക്കൾ
text_fieldsഐ.വൈ.സി.സി ഹിദ്ദ് - അറാദ് ഏരിയ വോളിബാൾ ജേതാക്കളായ റിഫ ടീം
മനാമ: ഐ.വൈ.സി.സി ബഹ്റൈൻ, ഹിദ്ദ് -അറാദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇന്റേനൽ വോളിബാൾ മൂന്നാം വർഷ ടൂർണമെന്റിൽ റിഫ ഏരിയ ജേതാക്കളായി. ആതിഥേയരായ ഹിദ്ദ് - അറാദ് ഏരിയ രണ്ടാം സ്ഥാനവും ബുദയ്യ ഏരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഐ.വൈ.സി.സി ഹിദ്ദ് - അറാദ് ഏരിയ പ്രസിഡന്റ് റോബിൻ കോശി, സെക്രട്ടറി നിധിൻ ചെറിയാൻ, ട്രഷറർ ശനീഷ് സദാനന്ദൻ, വോളിബാൾ ടൂർണമെന്റ് കോഓഡിനേറ്റർമാരായ ഷിന്റോ ജോസഫ്, രാജേഷ് പന്മന എന്നിവർ ടൂർണമെന്റ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
മാലിക് ശമസ് മത്സരങ്ങൾ നിയന്ത്രിച്ചു.ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ്, സ്പോർട്സ് വിങ് കൺവീനർ റിനോ സ്കറിയ, സ്പോൺസർ പ്രതിനിധികളായ എൻ.ടി.ടി ഗ്ലോബലിനെ പ്രതിനിധീകരിച്ചു ദസ്തഹീർ, ഗ്യാരേജ് 2020, ഡോ. ജെയ്സ് എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികൾ കളിക്കാരെ അഭിവാദ്യം ചെയ്തു. ബെസ്റ്റ് പ്ലയർ ആയി ബുദയ്യ ഏരിയ ടീം അംഗം ഫഹദിനെ തിരഞ്ഞെടുത്തു. ദേശീയ, ഏരിയ കോർ ഭാരവാഹികൾ, എക്സിക്യൂട്ടിവ് മെംബർമാർ, സ്പോൺസേഴ്സ് പ്രതിനിധികൾ എന്നിവർ വിജയികൾക്ക് ട്രോഫിയും മെഡൽ വിതരണവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

