Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ട​പ്പാ​ള​യം...

ഇ​ട​പ്പാ​ള​യം ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ചി​ത്ര​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഇ​ട​പ്പാ​ള​യം ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ചി​ത്ര​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഇ​ട​പ്പാ​ള​യം ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ൽ​നി​ന്ന്

മ​നാ​മ: എ​ട​പ്പാ​ൾ, ത​വ​നൂ​ർ, വ​ട്ടം​കു​ളം, കാ​ല​ടി നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ ഇ​ട​പ്പാ​ള​യം ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ഷി​ഫാ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ഓ​ൺ​ലൈ​ൻ പെ​യി​ൻ​റി​ങ്​ മ​ത്സ​രം സീ​സ​ൺ മൂ​ന്ന് സം​ഘ​ടി​പ്പി​ച്ചു. ബ​ഹ്‌​റൈ​നി​ലെ​യും ഇ​ട​പ്പാ​ള​യം പ​രി​ധി​യി​ലെ​യും ആ​യി​ര​ത്തി​ല​ധി​കം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. സാ​ഹി​ത്യ​കാ​ര​ൻ ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്​​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്​​തു.

കോ​വി​ഡ് പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലും ക​ലാ സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കു​ട്ടി​ക​ളി​ലെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ളെ പ​രി​പോ​ഷി​പ്പി​ക്കാ​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

ഇ​ട​പ്പാ​ള​യം ബ​ഹ്​​റൈ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്​ ര​തീ​ഷ് സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഇ​ട​പ്പാ​ള​യം ആ​ഗോ​ള ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ഷാ​ന​വാ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ, അ​ര​വി​ന്ദ് വ​ട്ടം​കു​ളം, രാ​ജേ​ഷ് ന​മ്പ്യാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷി​ഫാ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ അ​ബു​ട്ടി കി​ളി​യ​ണ്ണി, പാ​ർ​വ​തി ടീ​ച്ച​ർ, അ​ൻ​വ​ർ മൊ​യ്‌​തീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ട​പ്പാ​ള​യം ബ​ഹ്​​റൈ​ൻ ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ മാ​ണൂ​ർ സ്വാ​ഗ​ത​വും പ്രോ​ഗ്രാം കോ​ഒാ​ഡി​നേ​റ്റ​ർ സി.​ടി. അ​രു​ൺ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drawing competition
News Summary - Intermediate Bahrain Chapter Organizes Drawing Competition
Next Story