ഇന്ത്യൻ ക്ലബ് വോളിബാൾ ടൂർണമെന്റിൽ ഇന്റർലോക്ക്-ബി ചാമ്പ്യൻമാർ
text_fieldsഇന്ത്യൻ ക്ലബ് വോളിബാൾ ടൂർണമെന്റ് ഫൈനലിലെ താരങ്ങൾ സമ്മാനങ്ങളുമായി
മനാമ: ഇന്ത്യൻ ക്ലബ് സംഘടിപ്പിച്ച വോളിബോൾ ടൂർണമെന്റിൽ വാശിയേറിയ മത്സരത്തിൽ 'ഇൻറർലോക്ക് -ബി' ടീം 'അൽ റീഫ് വോളി ഫൈറ്റേഴ്സിനെ'പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി. ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 11 ടീമുകളാണ് ടൂർണമെൻറിൽ പങ്കെടുത്തത്.
കായികമികവും സൗഹൃദവും വിളിച്ചോതിയ ടൂർണമെൻറ് കാണികൾക്കും കായികതാരങ്ങൾക്കും അവിസ്മരണീയ അനുഭവമായി. വിജയികളായ ഇൻറർലോക്ക്-ബി ടീമിനും റണ്ണേഴ്സ് അപ്പായ അൽ റീഫ് വോളി ഫൈറ്റേഴ്സിനും ട്രോഫിയും മെഡലുകളും കാഷ് പ്രൈസും സമ്മാനിച്ചു.
മികച്ച ബ്ലോക്കർ സ്വസ്തിക് (ഇൻറർലോക്ക്), മികച്ച സ്പൈക്കർ ജുനൈദ് പി. (അൽ റീഫ്), മികച്ച സെറ്റർ അമൽരാജ് (ഇൻറർലോക്ക്), മികച്ച ഓൾ റൗണ്ടർ രാജു പാണ്ഡു (ഇൻറർലോക്ക്) എന്നിവർക്കാണ് വ്യക്തിഗത പുരസ്കാരങ്ങൾ.
ടൂർണമെൻറ് വിജയകരമായി സംഘടിപ്പിച്ച കോർഡിനേറ്റർമാരായ അജിത്ത് കുമാർ, മോഹൻദാസ് എന്നിവർക്ക് ഇന്ത്യൻ ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

