റഷ്യയിലെ ബഹ്റൈൻ അംബാസഡറെ ആഭ്യന്തര മന്ത്രി സ്വീകരിച്ചു
text_fieldsആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ
മനാമ: റഷ്യയിലെ ബഹ്റൈൻ അംബാസഡർ അഹ്മദ് അബ്ദുറഹ്മാൻ അസ്സാആത്തിയെ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ സ്വീകരിച്ചു. റഷ്യയും ബഹ്റൈനും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനും അംബാസഡർ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ മന്ത്രി പ്രശംസിച്ചു.
റഷ്യയിലുള്ള ബഹ്റൈനികൾക്കാവശ്യമായ സേവനങ്ങൾ നൽകുന്നതിന് എംബസി നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലും മാതൃകാപരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയും ബഹ്റൈനും തമ്മിൽ സുരക്ഷാ രംഗത്ത് സഹകരണം സാധ്യമാക്കുന്നതിനുളള സാധ്യതകളും ചർച്ചയായി.

