Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈൻ ഉരുകുന്നു; വരും...

ബഹ്റൈൻ ഉരുകുന്നു; വരും ദിവസങ്ങളിൽ കനത്ത ചൂടും ഉയർന്ന ഈർപ്പവും അനുഭവപ്പെടും

text_fields
bookmark_border
ബഹ്റൈൻ ഉരുകുന്നു; വരും ദിവസങ്ങളിൽ കനത്ത ചൂടും ഉയർന്ന ഈർപ്പവും അനുഭവപ്പെടും
cancel

മനാമ: ബഹ്റൈനിൽ വരുംദിവസങ്ങളിൽ വേനൽ കാലത്തെ ഏറ്റവും കനത്ത ചൂടും ഉയർന്ന ഈർപ്പവും അനുഭവപ്പെടും. ഗൾഫ് മേഖലയിൽ ആഗസ്റ്റ് മാസം ഏറ്റവും ചൂടുള്ളതും ഈർപ്പമുള്ളതുമായ മാസമായാണ് പൊതുവേ കണക്കാക്കപ്പെടുന്നത്. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ കാലാവസ്ഥാ വിഭാഗത്തിന്‍റെ അറിയിപ്പനുസരിച്ച് കനത്ത ചൂട് ഈ ആഴ്ച അവസാനവും തുടർന്നേക്കാം എന്നാണ്. ഈ ദിവസങ്ങളിൽ പകലും രാത്രിയും ചൂടും ഈർപ്പവും നിറഞ്ഞതായിരിക്കും. പകൽ താപനില 43 ഡിഗ്രിക്കും 45 ഡിഗ്രിക്കും ഇടയിലായിരിക്കും. ഉയർന്ന ഈർപ്പം കാരണം പകൽ സമയങ്ങളിൽ 50 ഡിഗ്രിക്ക് സമാനമായ താപനിലയും അനുഭവപ്പെട്ടേക്കാം.

ഈ ആഴ്ചയിലുടനീളം കാലാവസ്ഥ ചൂടുള്ളതും ഹ്യുമിഡിറ്റി നിറഞ്ഞതുമായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. മണിക്കൂറിൽ 5 മുതൽ 10 നോട്ടുകൾ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഉച്ചതിരിഞ്ഞ് ഇത് കിഴക്കൻ ദിശയിലേക്ക് മാറി, മണിക്കൂറിൽ 10 മുതൽ 15 നോട്ടുകൾ വരെ വേഗത കൈവരിക്കാം. കടലിലെ തിരമാലകൾ 1 മുതൽ 3 അടി വരെ ഉയരാൻ സാധ്യതയുണ്ട്.

അന്തരീക്ഷത്തിലെ ഈർപ്പം കൂടുമ്പോൾ പുറത്ത് അനുഭവപ്പെടുന്ന യഥാർത്ഥ താപനിലയും വർധിക്കുന്നതാണ് ആഗസ്റ്റ് മാസത്തെ ഈ കടുത്ത ചൂടിന് കാരണം.

ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത് അനുസരിച്ച്, താമസക്കാർ പകൽ 11 മണി മുതൽ വൈകുന്നേരം 4 മണി വരെയുള്ള സമയങ്ങളിൽ നേരിട്ടുള്ള സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കണം. നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കാനും, കടുത്ത ചൂടിൽ കഠിനാധ്വാനം ചെയ്യുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കുകയും വേണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain Newshumidity will increaseWeather Updatesintense heat
News Summary - intense heat and high humidity to be experienced in the coming days bahrain
Next Story