ഇന്റഗ്രേറ്റഡ് ലീഡർഷിപ് വനിതദിനം ശ്രദ്ധേയമായി
text_fieldsഇന്റഗ്രേറ്റഡ് ലീഡർഷിപ് വനിതദിനം പാർലമെന്റ് അംഗം ഡോ. മസൂമാ ഹസ്സൻ എ. റഹീം കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു
മനാമ: ഇന്റഗ്രേറ്റഡ് ലീഡർഷിപ് ഫോറം അന്തർദേശീയ വനിതദിനാചരണം ശ്രദ്ധേയമായി. ഇന്ത്യൻ ഡിലൈറ്റ് റസ്റ്റാറന്റ് ഹാളിൽ നടന്ന പരിപാടി ബഹ്റൈൻ മുൻ പാർലമെന്റ് അംഗം ഡോ. മസുമാ ഹസ്സൻ എ റഹീം ഉദ്ഘാടനം ചെയ്തു. വനിതാദിനത്തിൽ പങ്കെടുത്ത എല്ലാം വനിതകൾക്കും ഒരു റോസാപുഷ്പം നൽകി പരസ്പരം സ്വീകരിച്ച ചടങ്ങ് തുല്യതയുടെയും പാരസ്പര്യത്തിന്റെയും വേറിട്ട അനുഭവമായതായി മുഖ്യാതിഥി അഭിപ്രായപ്പെട്ടു. ഇക്കോ ലാബ് പ്രതിനിധി നസീമാ മിയ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
അധ്യാപികയും ലിറ്റിൽ സ്റ്റെപ് ടൈനിയുടെ ഉടമസ്ഥയുമായ ജെംഷ്ന, സാധാരണക്കാരിയും സാമൂഹിക പ്രതിബദ്ധതയും കൈമുതലായ ട്രീസ എല്ലിയെയും ചടങ്ങിൽ മുഖ്യാതിഥി പൊന്നാടയും മൊമന്റോയും നൽകി ആദരിച്ചു. ഡോ. ഷെമിലി പി. ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ സുമിത്ര പ്രവീൺ, അഞ്ജു സന്തോഷ്, ഷെറീൻ ഷൗക്കത്ത് അലി, രമ സന്തോഷ്, ജമീല എ ആർ, റെജീന ഇസ്മയിൽ, അലിൻ ജോഷി, കാത്തു സച്ചിദേവ്, അശ്വതി നൗക, മെറിൻ റോയി, അഞ്ജനാ വിശ്വംഭരൻ എന്നിവർ സംസാരിച്ചു.
ബഹ്റൈനിലെ വിവിധ സംഘടനാ വനിതാ നേതാക്കളുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായ പരിപാടിയിൽ മിനി മാത്യു സ്വാഗതവും ഹേമലത നന്ദിയും പറഞ്ഞു. ദീപ ജയചന്ദ്രൻ അവതാരക ആയിരുന്നു. താരിഖ് പേസ്റ്ററി മനോഹരമായ ഒരു കേക്ക് സമ്മാനമായി നൽകിയതിലുള്ള നന്ദിയും ഒപ്പം നാച്ചോ ബഹ്റൈനോടുള്ള കടപ്പാടും ഐ.എൽ.എഫ് പ്രതിനിധികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

