ഇൻസ്​പെക്​ടർ ജനറൽ പോലീസ്​ ഡയറക്​ടേറ്റ്​ വനിതാവിഭാഗം സന്ദർശിച്ചു

12:39 PM
15/09/2019
ഇൻസ്​പെക്​ടർ ജനറൽ വനിത പോലീസ്​ ഡയറക്​ടേറ്റ്​ സന്ദർശിച്ചപ്പോൾ

മനാമ: ആഭ്യന്തര മന്ത്രി ജനറൽ ശൈഖ്​ റാഷിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫയുടെ നിർദേശാനുസരണം ഇൻസ്​പെക്​ടർ ജനറൽ ​േമജർ ജനറൽ ശൈഖ്​ ഖലീഫ ബിൻ അഹ്​മദ്​ ആൽ ഖലീഫ ജനറൽ ഡയറക്​ടേറ്റ്​ ഒാഫ്​ വിമൻ പോലീസ്​, ജുവനൈൽ കെയർ സ​െൻറർ എന്നീ സ്ഥാപനങ്ങൾ സന്ദർശിച്ചു. ഡയറക്​ടർ ജനറൽ ബ്രിഗേഡിയർ മോന അബ്​ദുൽറഹീം അദ്ദേഹത്തെ സ്വാഗതം ചെയ്​തു.

ഇൻസ്​പെക്​ടർ ജനറൽ ​േമജർ ജനറൽ പോലീസ്​ ഉദ്യോഗസ്ഥരുടെ ​പരേഡ്​ പരിശോധിക്കുകയും മികച്ച ​സേവനം നൽകുന്നതുമായി ബന്​ധപ്പെട്ട്​ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ചുമതലകളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്​തു. സുരക്ഷ നടപടികളുടെ പരിരക്ഷയും കുറ്റകൃത്യങ്ങൾ കുറക്കുന്നതി​​െൻറ ഭാഗമായ പദ്ധതിക​െളക്കുറിച്ചും വിവരിച്ചു.

Loading...
COMMENTS