അനധികൃത ടാക്സികൾക്കെതിരെ പരിശോധന ശക്തമാക്കി
text_fieldsജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വാഹന പരിശോധനക്കിടെ
മനാമ: ബഹ്റൈനിൽ അനധികൃത ടാക്സികൾക്കെതിരെയുള്ള പരിശോധന ശക്തമാക്കി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. ഗതാഗത -ആശയവിനിമയ മന്ത്രാലയവുമായി സഹകരിച്ചാണ് നടപടികൾ പുരോഗമിക്കുന്നത്.
അനധികൃത ടാക്സി സർവിസുകൾ കണ്ടെത്തുന്നതിനായി പരിശോധനകൾ കർശനമായി തുടരുകയാണെന്നും നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിയമവിരുദ്ധമായി യാത്രക്കാരെ കയറ്റി പ്രതിഫലം വാങ്ങുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി.
യാത്രക്കാരെ കയറ്റി ടാക്സി സർവിസ് നടത്തുന്നവർ അംഗീകൃത ലൈസൻസുകളും ആവശ്യമായ വ്യവസ്ഥകളും പൂർണ്ണമായും പാലിക്കേണ്ടതാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

