ഇൻജാസ് 2026 രജിസ്ട്രേഷൻ അവസാനഘട്ടത്തിൽ
text_fieldsമനാമ: ബഹ്‌റൈൻ കെ.എം.സി.സി. സ്റ്റുഡന്റ്സ് വിങിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “ഇൻജാസ് 2026” അക്കാദമിക് എക്സലൻസ് അവാർഡ് പരിപാടിയിലേക്കുള്ള രജിസ്ട്രേഷൻ അവസാനഘട്ടത്തിലെത്തി. നാട്ടിലോ ബഹ്‌റൈനിലോ ഈ അധ്യയന വർഷത്തിൽ പത്താം ക്ലാസും പ്ലസ് ടുവും വിജയകരമായി പൂർത്തിയാക്കിയ കെ.എം.സി.സി. പ്രവർത്തകരുടെ മക്കളെ ചടങ്ങിൽ ആദരിക്കും.
ജൂൺ 12 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് മനാമയിലെ കെ.എം.സി.സി. ഹാളിൽ നടക്കുന്ന ചടങ്ങിൽ വിജയികളെ അനുമോദിക്കും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രയോജനകരമായ കരിയർ ഗൈഡൻസ് സെഷനും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട് . പ്രശസ്ത കരിയർ ഗൈഡൻസ് വിദഗ്ദ്ധ ഡോ.അനീസ നേതൃത്വം നൽകും.
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന അർഹരായ വിദ്യാർഥികൾ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് സംഘാടകർ അറിയിച്ചു. രജിസ്ട്രേഷൻ ജൂൺ 8 രാത്രി 12 മണിക്ക് അവസാനിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷൻ സംബന്ധമായ സഹായങ്ങൾക്കും, 39157296, 33674020 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

