Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅടിസ്​ഥാന സൗകര്യ വികസന...

അടിസ്​ഥാന സൗകര്യ വികസന പദ്ധതികൾ തുടരും

text_fields
bookmark_border
അടിസ്​ഥാന സൗകര്യ വികസന പദ്ധതികൾ തുടരും
cancel
camera_alt

ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ മു​ബാ​റ​ക്​ ആ​ൽ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ​നി​ന്ന്​ 

മ​നാ​മ: അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്​ തു​ട​രാ​ൻ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. ഊ​ർ​ജ മേ​ഖ​ല​യി​ൽ പു​തി​യ പ​ദ്ധ​തി​ക​ൾ തു​ട​ങ്ങു​ന്ന​തി​നും പ​രി​ഗ​ണ​ന ന​ൽ​കും.​ കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ന്​ മു​ൻ​നി​ര​യി​ൽ പ്ര​വ​ർ​ത്തി​ച്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ന​ൽ​കാ​നും ആ​ദ​രി​ക്കാ​നും അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അം​ഗീ​ക​രി​ക്കാ​നും ​​പ്ര​ത്യേ​ക സാ​മ്പ​ത്തി​ക പാ​ക്കേ​ജ്​ ന​ൽ​കാ​നു​മു​ള്ള ഹ​മ​ദ്​ രാ​ജാ​വി​​െൻറ തീ​രു​മാ​ന​ത്തെ കാ​ബി​ന​റ്റ്​ അ​ഭി​ന​ന്ദി​ച്ചു.

കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ മു​ന്നേ​റു​ന്ന​തി​ൽ കാ​ബി​ന​റ്റ്​ സ​ന്തോ​ഷം രേ​ഖ​പ്പെ​ടു​ത്തി. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ എ​ല്ലാ​വ​ർ​ക്കും വാ​ക്​​സി​ൻ ന​ൽ​കാ​ൻ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യും പ​ങ്കു​വെ​ച്ചു. ക​ഴി​ഞ്ഞ ആ​റ്​ മാ​സ​ത്തി​നി​ടെ ജ​ന​ങ്ങ​ളി​ൽ 69.4 ശ​ത​മാ​നം പേ​ർ​ക്കും വാ​ക്​​സി​ൻ ന​ൽ​കാ​ൻ സാ​ധി​ച്ച​തും നേ​ട്ട​മാ​ണ്. വാ​ക്​​സി​നും ബൂ​സ്​​റ്റ​ർ ഡോ​സും സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​വ​ബോ​ധം ജ​ന​ങ്ങ​ളി​ൽ ശ​ക്​​ത​മാ​കു​ന്ന​താ​യും വി​ല​യി​രു​ത്തി. ഡെ​ൽ​റ്റ വ​ക​ഭേ​ദ​ത്തെ ചെ​റു​ക്കാ​ൻ ഇ​തു​വ​ഴി സാ​ധി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ ന​ട​ത്തി​യ ​ബ്രി​ട്ട​ൺ സ​ന്ദ​ർ​ശ​നം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്​​തി​പ്പെ​ടാ​ൻ ഉ​പ​ക​രി​ക്കു​മെ​ന്നും വി​ല​യി​രു​ത്തി. കോ​വി​ഡ്​ മ​ഹാ​മാ​രി​ക്കി​ട​യി​ലും പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ മ​ന്ത്രി​സ​ഭ അ​നു​മോ​ദി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ ശ്ര​മ​മാ​ണ്​ വി​ജ​യ​ത്തി​ന്​ നി​ദാ​നം.

സു​സ്​​ഥി​ര വി​ക​സ​ന ആ​വ​​ശ്യ​ങ്ങ​ള​നു​സ​രി​ച്ച്​ അ​ടി​സ്​​ഥാ​ന സൗ​​ക​ര്യ വി​ക​സ​നം, ഊ​ർ​ജം എ​ന്നീ മേ​ഖ​ല​ക​ളി​ൽ അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ൽ കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ കാ​ബി​ന​റ്റ്​ തീ​രു​മാ​നി​ച്ചു. അ​ൽ​ദോ​ർ 2 ജ​ല, ഊ​ർ​ജ ഉ​ൽ​പാ​ദ​ന കേ​ന്ദ്രം കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്​​ത​ത്. ധ​ന​കാ​ര്യ-​അ​ഡ്​​മി​നി​സ്​​​ട്രേ​ഷ​ൻ ഓ​ഡി​റ്റ്​ സ​മി​തി ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച്​ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം, പൊ​തു​മ​രാ​മ​ത്ത്​-​മു​നി​സി​പ്പ​ൽ, ന​ഗ​രാ​സൂ​ത്ര​ണ കാ​ര്യ മ​ന്ത്രാ​ല​യം, തൊ​ഴി​ൽ- സാ​മൂ​ഹി​ക ​ക്ഷേ​മ​കാ​ര്യ മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ക​​ണ്ടെ​ത്തി​യ പി​ഴ​വു​ക​ൾ തി​രു​ത്താ​നും നി​യ​മ ലം​ഘ​ന​ങ്ങ​ൾ പ​ബ്ലി​ക്ക്​​ പ്രോ​സി​ക്യൂ​ഷ​ന്​ വി​ടാ​നും തീ​രു​മാ​നി​ച്ചു. നി​യ​മ ന​ട​പ​ടി​ക​ളി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​മാ​യി മ​ന്ത്രാ​ല​യ​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ മു​ബാ​റ​ക്​ ആ​ൽ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഓ​ൺ​​​​​ലൈ​നി​ൽ ചേ​ർ​ന്ന കാ​ബി​ന​റ്റ്​ യോ​ഗ തീ​രു​മാ​ന​ങ്ങ​ൾ സെ​ക്ര​ട്ട​റി വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Development Project
News Summary - Infrastructure development projects will continue
Next Story