Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഖത്തർ ഇടപെടല്‍...

ഖത്തർ ഇടപെടല്‍ പ്രതിരോധിക്കണമെന്ന് ചതുർ രാഷ്​ട്ര സഖ്യം

text_fields
bookmark_border
ഖത്തർ ഇടപെടല്‍ പ്രതിരോധിക്കണമെന്ന് ചതുർ രാഷ്​ട്ര സഖ്യം
cancel
camera_alt????????????????????? ?????????????? ?????????? ??????? ????????????

മനാമ: അറബ് രാഷ്​ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഖത്തർ ഇടപെടല്‍ പ്രതിരോധിക്കണമെന്ന് ചതുര്‍രാഷ്​ട്രങ്ങളിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ബഹ്‌റൈനില്‍ ചേര്‍ന്ന യു.എ. ഇ, സൗദി, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രിമാരുടെ യോഗത്തിലാണ് തീവ്രവാദത്തിനെതിരായി സ്വീകരിക്കേണ്ട ഭാവി നിലപാടുകളെക്കുറിച്ച് ചര്‍ച്ച നടന്നത്. ലോകത്തെ ഏറ്റവും വലിയ തീവ്രവാദ രാഷ്​ട്രമാണ്​ ഇറാനെന്ന്​ അഭിപ്രായപ്പെട്ട യോഗം, അവർക്കെതിരായ അമേരിക്കന്‍ നിലപാടിനെ സ്വാഗതം ചെയ്തു. അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും തീവ്രവാദത്തിലധിഷ്​ഠിതമായ നിലപാടിനെ പിന്തുണക്കുകയും ചെയ്യുന്ന രീതിയാണ്​ വര്‍ഷങ്ങളായി ഖത്തര്‍ പിന്തുടരുന്നത്. 

ഖത്തർ പ്രോത്സാഹിപ്പിക്കുന്ന വിദ്വേഷത്തി​​െൻറ സ്വരങ്ങള്‍ പ്രതിരോധിക്കുകയും മാധ്യമങ്ങൾ വഴിയുള്ള ദുഷ്​പ്രചാരണത്തെ തടുക്കുകയും ചെയ്യേണ്ടതുണ്ട്. വിവിധ സമൂഹങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വത്തി​​െൻറയും സഹിഷ്ണുതയുടെയും നയം അവലംബിക്കുന്ന രീതിയാണ് പ്രോത്സാഹിപ്പിക്കേണ്ടതെന്നും മന്ത്രിമാര്‍ പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വിവിധ രാജ്യങ്ങളെ  കഷ്​ടപ്പെടുത്തുകയാണ്​. അതിനെതിരായ നിലപാട് ശക്തമാക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsinformation ministers
News Summary - information ministers-bahrain-gulf news
Next Story