വാർത്തവിനിമയ മന്ത്രിയുമായി ചർച്ച നടത്തി ഇന്ത്യൻ അംബാസഡർ
text_fieldsബഹ്റൈൻ വാർത്തവിനിമയ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നുഐമിയും ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബും കൂടിക്കാഴ്ചക്കിടെ
മനാമ: ബഹ്റൈൻ വാർത്തവിനിമയ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നുഐമിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്. വിവിധ മേഖലകളിൽ ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള അടുത്ത ബന്ധത്തെ നുഐമി പ്രശംസിച്ചു.
പൊതു താൽപര്യങ്ങൾ നിറവേറ്റുന്നതിനായി ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനുള്ള പരസ്പര പ്രതിബദ്ധത അദ്ദേഹം പരാമർശിച്ചു. മന്ത്രിയോട് നന്ദി പ്രകടിപ്പിച്ച അംബാസഡർ, സഹകരണം വിശാലമാക്കാനുള്ള തന്റെ രാജ്യത്തിന്റെ താൽപര്യത്തെക്കുറിച്ച് സംസാരിച്ചു. ബഹ്റൈൻ തുടർന്നും പുരോഗതിയും സമൃദ്ധിയും കൈവരിക്കട്ടെയെന്ന് ആശംസിച്ചു.

