Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്​​റൈ​നി​ലേ​ക്ക്​...

ബ​ഹ്​​റൈ​നി​ലേ​ക്ക്​ സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്​

text_fields
bookmark_border
ബ​ഹ്​​റൈ​നി​ലേ​ക്ക്​ സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്​
cancel
Listen to this Article

മ​നാ​മ: കോവിഡ്​ മഹാമാരിയുടെ ആഘാതത്തിൽനിന്ന്​ കരകയറിയ ബഹ്റൈനിലേക്ക്​ വിനോദസഞ്ചാരികളുടെ ഒഴുക്ക്​. മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന്​ സഞ്ചാരികളാണ്​ ദിവസവും ബഹ്​റൈനിലേക്ക്​ വരുന്നത്​. സൗദി ഉൾപ്പെടെ മറ്റ്​ ഗൾഫ്​ രാജ്യങ്ങളിൽനിന്നും ബഹ്റൈനിലേക്ക്​ നിരവധി സന്ദർശകർ എത്തുന്നുണ്ട്​.

നാട്ടിലെ സ്കൂൾ മധ്യവേനൽ അവധി, റമദാൻ, പെരുന്നാൾ എന്നിവ കാരണം സമീപ നാളുകളിൽ സഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ടായതായി ട്രാവൽ ഏജൻസികൾ പറയുന്നു. കുടുംബസമേതം ബഹ്​റൈനിൽ എത്തുന്നവരും നിരവധിയാണ്​. ബഹ്​റൈനിൽ ചൂട്​ ഇനിയും രൂക്ഷമാകാത്ത സാഹചര്യവും നാട്ടിൽ ചൂട്​ അമിതമായതും സഞ്ചാരികളെ ഇങ്ങോട്ട്​ വരാൻ പ്രേരിപ്പിക്കുന്നുണ്ട്​.

ദിവസവും ശരാശരി 10 സന്ദർശക വിസകൾ എടുത്തുനൽകുന്ന ട്രാവൽ ഏജൻസികളുണ്ട്​. ബഹ്​റൈനിൽ ഏകദേശം 400ഓളം ട്രാവൽ ഏജൻസികളാണ്​ പ്രവർത്തിക്കുന്നത്​.

വിവിധ പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളിലേക്ക്​ നാട്ടിൽനിന്ന്​ അതിഥികളെ കൊണ്ടുവരാൻ തുടങ്ങിയിട്ടുണ്ട്​. നിരവധി പരിപാടികൾ വരുംനാളുകളിൽ ആസൂത്രണം ചെയ്തിട്ടുള്ള സാഹചര്യത്തിൽ ബഹ്​റൈനിലേക്കുള്ള കലാകാരൻമാരുടെ വരവിലും വർധനയുണ്ടാകും. കോവിഡിന്​ മുമ്പുള്ള സ്ഥിതിയിലേക്ക്​ സാഹചര്യം തിരിച്ചെത്തുന്നതി​ന്റെ ആഹ്ലാദത്തിലാണ്​ ട്രാവൽ ഏജന്‍റുമാരും ഹോട്ടൽ നടത്തിപ്പുകാരും.

ബഹ്​റൈൻ അടുത്തകാലത്ത്​ ഇ-വിസ അനുവദിച്ച്​ തുടങ്ങിയതോടെയാണ്​ സഞ്ചാരികളുടെ എണ്ണത്തിലും വർധനയുണ്ടായത്​. ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസക്കാണ്​​ ഇപ്പോൾ കൂടുതൽ അപേക്ഷകരുള്ളതെന്ന്​ ട്രാവൽ രംഗത്ത്​ പ്രവർത്തിക്കുന്ന ഫസലുൽ ഹഖ്​ പറഞ്ഞു. മൂന്നു​ മാസം തുടർച്ചയായി താമസിക്കാൻ കഴിയുമെന്നതാണ്​ ഈ വിസയുടെ മെച്ചം.

തുടർന്ന്​ രാജ്യത്തിന്​ പുറത്തുപോയി വന്നാൽ വീണ്ടും മൂന്നു​ മാസം തുടർച്ചയായി താമസിക്കാൻ കഴിയും. ഇപ്പോൾ അപേക്ഷിച്ച്​ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ വിസ ലഭിക്കുന്നുണ്ട്​. കോവിഡ്​ കാലത്ത്​ ജോലി നഷ്ടപ്പെട്ട്​ തിരിച്ചുപോയ പലരും ഇപ്പോൾ സന്ദർശക​ വിസയിൽ വരുന്നുണ്ട്​. ഇവർക്ക്​ ജോലി കണ്ടെത്തി​ തൊഴിൽ വിസയിലേക്ക്​ മാറാമെങ്കിലും വിസിറ്റ്​ വിസയിലുള്ള കാലയളവിൽ ജോലി ചെയ്യുന്നത്​ നിയമ വിരുദ്ധമാണെന്ന്​ ഫസലുൽ ഹഖ്​ ഓർമിപ്പിച്ചു. പിടിക്കപ്പെട്ടാൽ തൊഴിലുടമ 1000 ദിനാറും തൊഴിലാളി 100 ദിനാറും പിഴ അടക്കണം. ഇവരെ ബ്ലാക്ക്‍ലിസ്റ്റിൽ ഉൾപ്പെടുത്തി നാടുകടത്തുകയും ചെയ്യാം. ട്രാവൽ ഏജന്‍റുമാരും ഡോക്യുമെന്‍റ്​ ക്ലിയറിങ്​ ഏജന്‍റുമാരുമാണ്​ പ്രധാനമായും വിസ സേവനം നൽകുന്നത്​. വിശ്വാസ്യതയുള്ള ഏജന്‍റുമാർ മുഖേന വിസ എടുത്താൽ കൂടുതൽ സുരക്ഷിതമായിരിക്കുമെന്ന്​ ഫസലുൽ ഹഖ്​ ചൂണ്ടിക്കാട്ടി. വിസ ലഭിച്ചാലും എമിഗ്രേഷൻ നിയമങ്ങൾ കൃത്യമായി പാലിച്ചാണ്​ വരുന്നതെന്ന്​ യാത്രക്കാർ ഉറപ്പ്​ വരുത്തണം. സൗദിയിൽ മൾട്ടിപ്പിൾ എൻട്രി വിസയിൽ കഴിയുന്നവർ മൂന്നുമാസം കൂടുമ്പോൾ രണ്ടാഴ്ചത്തെ വിസ എടുത്ത്​ ബഹ്​റൈനിലേക്ക്​ വന്നിരുന്നു. ഇപ്പോൾ ഓൺ അറൈവൽ വിസ ലഭിക്കുന്നതിനാൽ ഇവർക്ക്​ സന്ദർശക വിസ എടുക്കേണ്ട ആവശ്യമില്ല.

വിസ മെസേജ്​ എയർ ഇന്ത്യ ഒഴിവാക്കി

മനാമ: ഇ.സി.ആർ പാസ്​പോർട്ടുള്ളവർ ഒഴികെ പുതിയ വിസയിൽ ബഹ്​റൈനിലേക്ക്​ വരുന്നവർക്ക്​ ഒകെ ടു ബോർഡ്​ വിസ മെസേജ്​ നൽകുന്നത്​ കഴിഞ്ഞ ദിവസം മുതൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്​പ്രസും നിർത്തിലാക്കി. ഇനി മുതൽ ഇ.സി.ആർ പാസ്​പോർട്ടുകാർക്ക് വിസ മെസേജ്​ അപ്​ഡേഷന്​ വിസക്കും ടിക്കറ്റിനുമൊപ്പം പാസ്​പോർട്ടും ഇ.സി.ആർ സ്റ്റാറ്റസുള്ള പേജും സമർപ്പിക്കണം. ഗൾഫ്​ എയർ കഴിഞ്ഞ ആഴ്ച മുതൽ വിസ മെസേജ്​ സമ്പ്രദായം നിർത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain tourism
News Summary - Inflow of tourists to Bahrain
Next Story