സൗരോർജ മേൽക്കൂരയുമായി ഇൻഫിനിറ്റി റിനോ ഷോറൂം
text_fieldsസിത്രയിലെ ഇൻഫിനിറ്റി കാർ ഷോറൂമിെൻറ മേൽക്കൂരയിൽ സ്ഥാപിച്ച സൗരോർജ പദ്ധതി ഉദ്ഘാടനം ചെയ്യുന്നു
മനാമ: ബഹ്റൈനിലെ സൗരോർജ മേൽക്കൂരകളുള്ള ആദ്യത്തെ കാർ ഷോറൂമുകൾ എന്ന നേട്ടം ഇൻഫിനിറ്റി റിനോ ഷോറൂമുകൾ കൈവരിച്ചു. അൽമോയ്ദ് ഇൻറർനാഷനൽ ഗ്രൂപ്പിെൻറ ഉപവിഭാഗമായ അൽമോയ്ദ് സോളാറുമായി സഹകരിച്ചാണ് വൈ.കെ. അൽമോയ്ദ് ആൻഡ് സൺസ് പരിസ്ഥിതി സൗഹൃദ ഉൗർജ പദ്ധതിയുമായി രംഗത്തെത്തിയത്.
സിത്രയിലെ ഇൻഫിനിറ്റി കാർ ഷോറൂമിെൻറ മേൽക്കൂരയിൽ 346 കിലോവാട്ട് കാർപാർക്ക് സോളാർ പിവി പ്ലാൻറ് അൽമോയ്ദ് സോളാർ കമീഷൻ ചെയ്തു. ബഹ്റൈെൻറ വിഷൻ 2030മായി പദ്ധതിയോട് ചേർന്നാണ് നടപ്പാക്കുന്നത്. കാർബൺ പുറന്തള്ളൽ കുറച്ച് സുസ്ഥിരവും പരിസ്ഥിതി സഹൃദപരവുമായ ഉൗർജ സമീപനം സ്വീകരിക്കുകയാണ് ലക്ഷ്യം. സൗരോർജ കാർ പാർക്ക് പദ്ധതിയിലൂടെ ഓരോ വർഷവും 326 ടൺ കാർബൺ പുറന്തള്ളൽ കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശുദ്ധമായ ഉൗർജത്തിലേക്കുള്ള രാജ്യത്തിെൻറ മാറ്റത്തെ പിന്തുണയ്ക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് വൈ.കെ. അൽമോയിദ് ആൻഡ് സൺസ് ചെയർമാൻ ശ്രീ. ഫാറൂക്ക് യൂസഫ് അൽമോയ്ദ് പറഞ്ഞു. മേഖലയിലെ ഹരിത ഉൗർജവിപ്ലവ രംഗത്ത് പദ്ധതി വഴിത്തിരിവാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

