ഇൻഫെക്ഷൻ പ്രിവെൻഷൻ സർട്ടിഫിക്കറ്റ് നിബന്ധന പിൻവലിക്കണം; നിവേദനം നൽകി
text_fieldsമുൻ പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ കേരള സർക്കാർ പ്രവാസി കമമീഷന് നിവേദനം നൽകുന്നു
മനാമ: വിദേശത്ത് മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കണമെങ്കിൽ ഇൻഫെക്ഷൻ പ്രിവെൻഷൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന റദ്ദ് ചെയ്യാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് മുൻ പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് അദ്ദേഹം കേരള സർക്കാറിന്റെ പ്രവാസി കമീഷന് നിവേദനം നൽകി. കണ്ണൂരിൽ നടന്ന കമീഷൻ സിറ്റിങ്ങിലാണ് ചെയർമാൻ ജസ്റ്റിസ് പി.ഡി. രാജൻ, കമീഷൻ അംഗങ്ങളായ പി.എം. ജാബിർ, പീറ്റർ മാത്യു, അഡ്വ. ഗഫൂർ പി. ലില്ലീസ്, പ്രവാസി കമീഷൻ സെക്രട്ടറി എ. ഫാസിൽ എന്നിവർക്ക് നിവേദനം സമർപ്പിച്ചത്.
കോവിഡ് കാലത്താണ് വിദേശ രാജ്യങ്ങളിൽ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ സ്വന്തം രാജ്യത്തേക്ക് പ്രവേശിപ്പിക്കാൻ വിദേശ രാജ്യത്തിലെ സർക്കാർ നൽകേണ്ട ഇൻഫെക്ഷൻ പ്രിവെൻഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. കോവിഡിനുശേഷം മറ്റു രാജ്യങ്ങൾ ഈ നടപടിക്രമം പിൻവലിച്ചു. എന്നാൽ, ഇന്ത്യൻ സർക്കാർ ഇൻഫെക്ഷൻ പ്രിവെൻഷൻ സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യാൻ തയാറായിട്ടില്ല. സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യാൻ ആവശ്യമായ സമ്മർദം ചെലുത്തണമെന്ന് നിവേദനത്തിൽ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

