ഇൻഡോ-ഗൾഫ് ഇന്റർനാഷനൽ ത്രോബാൾ ചാമ്പ്യൻഷിപ് 2024 സംഘടിപ്പിക്കുന്നു
text_fieldsമനാമ: ഇന്ത്യൻ ക്ലബുമായി സഹകരിച്ച് ഇന്റർനാഷനൽ ത്രോബാൾ ഫെഡറേഷൻ ബഹ്റൈൻ ഇന്തോ-ഗൾഫ് ഇന്റർനാഷനൽ ത്രോബാൾ ചാമ്പ്യൻഷിപ്-2024 സംഘടിപ്പിക്കുന്നു. ഇന്ത്യൻ ക്ലബ് പരിസരത്ത് ഈ മാസം 23നാണ് ചാമ്പ്യൻഷിപ് നടത്തുന്നത്. യു.എസ്.എ, ഇന്ത്യ, സൗദി അറേബ്യ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.
ഉച്ചക്ക് രണ്ടു മണിക്ക് ഇന്ത്യൻ എംബസി പൊളിറ്റിക്കൽ ആൻഡ് പി.ഐ.സി സെക്കൻഡ് സെക്രട്ടറി ഇഹ്ജാസ് അസ്ലം ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. പ്രമുഖ കമ്യൂണിറ്റി നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്കായി റഫറി ക്ലിനിക്കും അതേ ദിവസം രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് ഒരു മണി വരെ ഇന്ത്യൻ ക്ലബിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് 39279570, 39660475 , 33457671 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

