മൂന്നാം ഇൻഡോ-ബഹ്റൈൻ കുടുംബ സംഗമം ശ്രദ്ധേയമായി
text_fieldsമനാമ: മലങ്കര ഓർത്തഡോക്സ് സഭയുടെ മധ്യപൂർവ ദേശത്തിലെ മാത്യദേവാലയമായ ബഹ്ൈറൻ സെൻറ് മേരീസ് ഇന്ത്യന്‍ ഓർത്തഡോക്സ് കത്തീഡ്രലിെൻറ നേത്രൃത്വത്തിൽ ഡയമൻറ് ജൂബിലി ആഘോഷ വേളയിൽ നടത്തിയ മൂന്നാമത് ഇൻഡോ -ബഹറിൻ കുടുംബ സംഗമം ബോംബേ ഭദ്രാസനാധിപന് അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തില്‍ വിശുദ്ധ മൂന്നിന്മേൽ കുർബാനയോടുകൂടി പരുമലയിൽ നടന്നു. ഇടവകയിൽ നിന്ന് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ വന്നവരെയും അവധിക്ക് എത്തിയിരിക്കുന്നവരെയും ഒരുമിച്ച് ചേർത്ത് അഞ്ച് വർഷം കൂടുമ്പോൾ നടത്തുന്ന മൂന്നാമത്തെ കുടുംബ സംഗമമാണിത്. സ്വീകരണ ഘോഷയാത്രയ്ക്ക് ശേഷം കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജോഷ്വാ എബ്രഹാമിെൻറ അധ്യക്ഷതയിൽ നടന്ന പൊതു സമ്മേളനം ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി ഉദ്ഘാടനം ചെയ്തു.
കത്തീഡ്രൽ സെക്രട്ടറി റോയി സ്കറിയ സ്വാഗതവും ചെങ്ങന്നൂർ എം. എൽ. എ. സജി ചെറിയാൻ, വൈദിക ട്രസ്റ്റി റവ. ഫാദർ എം. ഒ. ജോൺ, എഴുത്തുകാരൻ ബെന്ന്യാമിൻ, സഭ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, കത്തീഡ്രൽ ട്രസ്റ്റി ലെനി പി. മാത്യു, മുൻ വികാരി റവ. ഫാദർ സജി മാത്യു, സഭാ മാനേജിംഗ് കമ്മിറ്റി അംഗം അലക്സ് ബേബി, പരുമല സെമിനാരി മാനേജർ റവ. ഫാദർ എം. സി. കുറിയാക്കോസ്, ഡയമൻറ് ജൂബിലി ജോയൻറ ജനറൽ കൺവീനർ എ. ഒ. ജോണി, മുൻ ഇടവകാംഗം എം. ടി. മോനച്ചൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ബെന്ന്യാമിൻ, സജി ചെറിയാൻ എന്നിവരെ ചടങ്ങിൽ ആദരിക്കുകയും ഓർത്തഡോക്സ് സഭയുടെ കേരളത്തിലെ മഴക്കെടുതി ദുരിതാശ്വാസ ഫണ്ടിലേക്ക് ഉള്ള സംഭാവന സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന് കൈമാറുകയും ചെയ്തു. ഇടവക ഗായക സംഘാംഗങ്ങളുടെ ഗാനമേളയും നടന്നു. ബിനുരാജ് തരകൻ നന്ദി അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി നാട്ടിലും ബഹ്റൈനിലുമായി പ്രവർത്തിച്ചവർക്ക് സഹ വികാരി റവ. ഫാദർ ഷാജി ചാക്കോ കടപ്പാട് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
